One lemon is enough to double the yield of chillies : പച്ചക്കറി വിഭാഗത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക് എന്ന് പറയുന്നത്. ഏത് കൂട്ടാൻ വെച്ചാലും അതിൽ പച്ചമുളകിന്റെ സ്ഥാനം മാറ്റി നിർത്താൻ സാധിക്കാത്ത ഒന്ന് തന്നെയാണ്. പച്ചമുളകും കാന്താരിയും ഒക്കെ മലയാളികളുടെ നിത്യ ജീവിതത്തിലേ തന്നെ ഒഴിച്ചു കൂടാനാകാത്ത പച്ചക്കറി വിഭാഗത്തിൽ ഒന്നായി മാറിയിരിക്കുകയാണ്.
എന്നാൽ വീട്ടിൽ നമ്മൾ പച്ചക്കറി കൃഷി ചെയ്യുമ്പോൾ പ്രത്യേകിച്ച് കാന്താരി, പച്ചമുളക്, ഉണ്ടമുളക് എന്നിവ കൃഷി ചെയ്യുമ്പോൾ വേണ്ട വിധത്തിലുള്ള ഫലം നമുക്ക് ലഭിക്കണമെന്നില്ല. വളരെ കുറച്ച് അളവിൽ മാത്രമായിരിക്കും പലപ്പോഴും കൃഷിയിൽ നിന്ന് വിളവ് ലഭിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ ചെടിയിലെ ഇല ഒറ്റ ഒരെണ്ണം പോലും കാണാത്ത രീതിയിൽ എങ്ങനെ പച്ചമുളക്, കാന്താരി എന്നിവയുടെ വിളവ് എടുക്കാം എന്നാണ് ഇന്ന് പറയാൻ പോകുന്നത്.
അതിനായി അധിക പണച്ചെലവോ മറ്റ് ശാരീരിക അധ്വാനം ഒന്നും തന്നെ ആവശ്യമില്ല. വീട്ടിൽ തന്നെ സുലഭമായി കണ്ടു വരുന്ന ഒരു ചെറിയ ചെറുനാരങ്ങ ഉപയോഗിച്ച് ഇത് നമുക്ക് അനായാസം ചെയ്തെടുക്കാൻ കഴിയുന്നതാണ്. ഇനി എങ്ങനെയാണ് ചെറുനാരങ്ങ ഉപയോഗിച്ച് ഇത്തരത്തിൽ ഒരു മാജിക് ചെയ്യുന്നതെന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പച്ചമുളക് വിത്ത് ഭാഗി കിളിർപ്പിച്ച് എടുക്കുകയാണ്. സാധാരണ വീട്ടിൽ കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ജൈവവളങ്ങൾ ഉപയോഗിച്ച് തന്നെ തൈ നട്ട് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. One lemon is enough to double the yield of chillies Video credit : J4u Tips