നിങ്ങളുടെ നാട്ടിൽ ഈ ചെടി ഏതുപേരിൽ അറിയപ്പെടുന്നു..? ഈ ചെടിയെ കണ്ടാൽ പറിച്ചു കളയല്ലേ..

കേരളത്തില്‍ സര്‍വസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര. നമ്മുടെ നാട്ടില്‍ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പലർക്കും അറിയില്ല. തകര മഴക്കാലത്തിനു ശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകള്‍ പുതുമഴയോടെ മുളയ്ക്കും.

ഒട്ടേറെ രാജ്യങ്ങളിൽ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തകര.ആയുർവേദത്തിൽ ചർമരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, രക്തദോഷം എന്നിവയ്ക്ക് തകര സമൂലം ഉപയോഗിക്കുന്നു. പാമാകുഷ്ഠം, സിദ്ധമകുഷ്ഠം, പുഴുക്കടി, എന്നിവ ശമിപ്പിക്കാൻ ഇതിന്റെ വിത്ത് അരച്ച് ലേപനം ചെയ്യാറുണ്ട്. ദുർഗന്ധം വമിക്കുന്ന വൃണങ്ങൾ ശമിപ്പിക്കാൻ തകരയില ആവണക്കെണ്ണയിൽ അരച്ച് പുരട്ടാറുണ്ട്.

നല്ല മഞ്ഞനിറത്തിലുള്ള പൂവുകളാണ് തകരയ്ക്ക് ഉണ്ടാവുക. മങ്ങിയ നിറത്തിലുള്ളതും കണ്ടുവരുന്നു. വളരെ രുചികരമായ ഒരു ഇലക്കറി കൂടിയാണിത്. പണ്ടുകാലങ്ങളിൽ കടലിൽ മീൻ പിടിക്കുവാൻ പോകുന്ന മുക്കാൻ മാർക്ക് മുക്കോത്തികൾ ഈ സസ്യത്തിന്റെ വിത്ത് ഉണക്കിപൊടിച്ച് കാപ്പി ഉണ്ടാക്കി കൊടുത്തയക്കുമായിരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebeeചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.