നമ്മുടെ മുറ്റത്തും ഇനി ഓർക്കിഡ് വസന്തം തീർക്കാം

ഓർക്കിഡ് വളർത്തുന്നത് മറ്റു ചെടികളെക്കാൾ കൂടുതൽ എളുപ്പമാണ്. പുഷ്പ വിപണിയില്‍ ഉയര്‍ന്ന സ്ഥാനമുള്ള ഓര്‍ക്കിഡ് കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും. ആകൃതിയിലും വലുപ്പത്തിലും നിറത്തിലും വ്യത്യസ്തമായ ഓർക്കിഡ് പൂക്കൾ ഏറെ നാൾ പുതുമ പോകാതെ സൂക്ഷിക്കാനാകും. തുറസ്സായ സ്ഥലത്ത് മതിയായ തണൽ – ഇതാണ് ഓർക്കിഡിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂല സാഹചര്യം.

മണ്ണിനു മുകളിലുള്ള ഭാഗത്തുനിന്ന് ഇവയുടെ വേരുകൾ പൊട്ടുന്നു. അന്തരീക്ഷത്തിൽനിന്നു വെള്ളവും മൂലകങ്ങളും ലഭ്യമാക്കാനാകും. ചൂടുള്ളതും ജലാർദ്രവുമായ അന്തരീക്ഷത്തിൽ മതിയായ തോതിൽ തണൽ നൽകി ഓർക്കിഡുകൾ വളർത്തണം.

ഇല കരിംപച്ച നിറത്തിലാണെങ്കില്‍ സൂര്യപ്രകാശം കുറവാണ്. ഇളംപച്ച നിറത്തിലാണ് ആരോഗ്യമുള്ള ഇലകള്‍ ഉണ്ടാകേണ്ടത്. സൂര്യപ്രകാശം കൂടുതലാണെങ്കില്‍ ഇലകള്‍ മഞ്ഞനിറത്തിലാകും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kumar Nursery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.