ഉറപ്പായും വീട്ടില്‍ നട്ടു വളര്‍ത്തേണ്ട ഔഷധ ചെടികള്‍

നമ്മുടെ ചുറ്റും ഉള്ള വൃക്ഷങ്ങളും ചെടികളും സസ്സ്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്ന കാഴ്ചപ്പാട് ലോകമെമ്പാടും സ്വീകാര്യമായി വരുന്ന ഇക്കാലത്ത് ഔഷധ സസ്യങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. മൃദ്ധമായി വളര്‍ന്നിരുന്ന പല ഔഷധ സസ്യങ്ങളും മണ്ണിട്ട് നികത്തലിന്റെ ഫലമായി അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്.

വീടിന്റെ പരിസരങ്ങളില്‍ ഔഷധത്തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ചാലെന്താ..!! വേപ്പ് വീട്ടുവളപ്പിലെ ഒരു പ്രമുഖ ഔഷധസസ്യമാണ്. ഇത് വീട്ടുമുറ്റത്തു നട്ടു വളര്‍ത്തിയാല്‍ പല രോഗങ്ങളില്‍ നിന്നും മോചനം കിട്ടും. രക്തശുദ്ധി ഉണ്ടാക്കുവാനും ചര്‍മ്മ രോഗങ്ങള്‍ ശമിപ്പിക്കാനും കഫവും പിത്തവും കുറയ്ക്കുവാനും വേപ്പ് സഹായിക്കുന്നുണ്ട്.

തണലിനും പൂക്കള്‍ക്കും വേണ്ടി വളര്‍ത്തുന്ന അശോകം ഒരു ഔഷധസസ്യമാണ്. ഇല, പൂവ്, തൊലി, എന്നിവ ആയുര്‍വ്വേദങ്ങളിലെ പല പ്രധാന ഔഷധങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. ഛര്‍ദ്ദി, രക്തപിത്തം, കഫകെട്ട് എന്നിവ ശമിപ്പിക്കുവാനും ശ്വാസകോശത്തിന്റെ സങ്കോച വികാസക്ഷമത വര്‍ദ്ധിപ്പിക്കുവാനും ആടലോടകത്തിന് കഴിവുണ്ട്. മാതളപ്പൂവും, കായും ഔഷധ ഗുണങ്ങള്‍ ധാരളം ഉള്ളതാണ്. ഇതിന്റെ പഴങ്ങള്‍ നല്ല ഔഷധ പോഷകഗുണമുള്ളതാണ്. ഇതിന്റെ തൊലി, കായ്, ഇല, പൂവ്, വേര് എന്നിവ ഔഷധ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.