മുളക് കുലകുലയായ് പിടിക്കാൻ എളുപ്പ വിദ്യ.. മുളകിന്റെ കുരുടിപ്പും മാറ്റാം

നിത്യവും പാചകത്തിൽ മാറ്റി നിർത്താനാകാത്ത ഒന്നാണ് മുളക്. ആയതിനാൽ തന്നെ അടുക്കളത്തോട്ടത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ചെടിയാണ് മുളക്. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.

പച്ചമുളകിലാണ് ഏറ്റവും കൂടുതൽ കീടനാശിനിയുടെ അളവ് കാണപ്പെടുന്നത്. വിഷമുള്ളവ ഭക്ഷിക്കുന്നതിനു പകരം നമുക്കാവശ്യമായ മുളക് അടുക്കളത്തോട്ടത്തിൽ തന്നെ നട്ടുപിടിപ്പിക്കാവുന്നതേ ഉള്ളൂ. വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. എല്ലാവരും വീടുകളിൽ തന്നെ മുളക് കൃഷി ചെയ്തു ഉപയോഗിക്കാൻ ശ്രമിക്കൂ..

ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന വില്ലൻ. കാൽസ്യത്തിന്റെ കുറവുകൊണ്ടും നീരൂറ്റി കുടിക്കുന്ന കീടങ്ങൾ കാരണവും സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും വൈറസ് രോഗം കൊണ്ടും മുരടിപ്പ് വരാം.. ചെടികള്‍ വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം, അല്ലെങ്കില്‍ മറിഞ്ഞു വീഴും.. പച്ചമുളക് കൃഷിയെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.