സ്ത്രികളുടെ ഉപയോഗിച്ച pad ഇനി നാച്ചുറൽ ആയി നശിപ്പിക്കാം…

യോനിയിലൂടെയുണ്ടാവുന്ന രക്തസ്രാവം വലിച്ചെടുക്കുന്നതിന് ധരിക്കുന്ന അവശോഷണ വസ്തുവാണ് സാനിറ്ററി നാപ്കിൻ. ആർത്തവം, പ്രസവം, ശസ്ത്രക്രിയ, ഗർഭമലസൽ, ഗർഭഛിദ്രം തുടങ്ങിയ മൂലം ഉണ്ടാകുന്ന രക്തസ്രാവം വലിച്ചെടുക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ശരീരത്തിന് വെളിയിലായിട്ടാണ് ഇത് ഉപയോഗിക്കുന്നത്.എന്നാൽ, ശരീരത്തിനകത്ത് കടത്തിവെച്ച് ഉപയോഗിക്കുന്ന ആർത്തവരക്ത ശേഖരണിയും ഉപയോഗത്തിലുണ്ട്.

വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഇവയുടെ നിർമ്മാണം. ഘടന, നിർമ്മാണ വസ്തുക്കളുടെ ലഭ്യത, റീസൈക്കിൾ ചെയ്യുന്നതിനുള്ള സാധ്യത തുടങ്ങിയ ഘടകങ്ങൾ ആശ്രയിച്ചാണ് ഓരോ രാജ്യത്തും ഇതിന്റെ നിർമ്മാണം. എന്നാൽ പൊതുവേ, പരുത്തി, പ്ലാസ്റ്റിക്, ബാക്ടീരിയയെ തടയുന്ന രാസപദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്നു.

സാനിറ്ററി നാപ്‌കിന്‍ കാന്‍‌സറിന് സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ദുര്‍ഗന്ധമകറ്റാന്‍ നാപ്‌കിനുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ സ്‌ത്രീകള്‍ക്ക് വന്ധ്യതയും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഉണ്ടാക്കുകയും യൂട്രസ്‌ കാന്‍‌സറിന് വഴിവെക്കുമെന്നുമാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പ്ലാസ്‌റ്റിക്ക്‌ സിന്തറ്റിക് വസ്‌തുക്കള്‍ ഉപയോഗിച്ചാണ് സാനിറ്ററി നാപ്‌കിന്‍ നിര്‍മിക്കുന്നത്. ഇവ ദീര്‍ഘനേരം ഉപയോഗിക്കുന്നത്‌ അണുബാധയ്‌ക്ക് വഴിവെക്കും. അള്‍ട്രാ നാപ്‌കിനുകളില്‍ ലിക്വിഡിനെ ജെല്ലാക്കി മാറ്റുന്ന പ്രവര്‍ത്തിയാണ്‌ നടക്കുന്നത്‌. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതിനൊപ്പം കാന്‍‌സറിന് കാരണമാകുമെന്നും പറയുന്നു.

ദുര്‍ഗന്ധമകറ്റാന്‍ നാപ്‌കിനുകളില്‍ ഉപയോഗിക്കുന്ന വസ്‌തുക്കളില്‍ പോളിഎഥീന്‍, പോളിപ്രപ്പിന്‍ തുടങ്ങിയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വന്ധ്യതയും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഉണ്ടാക്കുകയും കാന്‍‌സറിന് കാരണമാകുകയും ചെയ്യും. നാപ്‌കിനുകളില്‍ വെളുത്ത നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ക്ലോറിന്‍ ഗ്യാസില്‍ നിന്ന്‌ ഡയോക്‌സിനുകള്‍ ശരീരത്തില്‍ പ്രവേശിക്കാം. ഇത്‌ ശേഖരിക്കപ്പെടുന്നത്‌ സ്‌ത്രീകളുടെ പ്രത്യേുല്‍പ്പാദന അവയവങ്ങളിലാണ്‌. ഇവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ഗര്‍ഭനിരോധന ഉറകള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗം വെളിപ്പെടുത്തിയിരുന്നു. ഗര്‍ഭനിരോധന ഉറകളില്‍ അടങ്ങിയിരിക്കുന്ന എംബിടി (മെര്‍കാപ്‌റ്റോ ബെന്‍സോതയാസോള്‍) എന്ന കെമിക്കലാണ് ഇതിന് കാരണമെന്നും പഠനം വ്യക്തമാക്കിയിരുന്നു.

Comments are closed.