എന്താ ടേസ്റ്റ്.!! ഇപ്പോളത്തെ താരമായ പാലട ഡ്രീം കേക്ക് ഈസിയായി വീട്ടിൽ ഉണ്ടാക്കാം; ഇത് ഒന്നൊന്നര രുചിയാണേ.!! | Palada Payasam Dream Torte Cake Recipe

Palada Payasam Dream Torte Cake Recipe : ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയി നിൽക്കുന്ന ഒന്നാണല്ലോ ഡ്രീം കേക്ക്. പല രീതിയിലുള്ള ഡ്രീം കേക്കുകളും കഴിച്ചിട്ടുണ്ടാവുമെങ്കിലും പാലട ഉപയോഗിച്ചുള്ള ഡ്രീം കേക്ക് എങ്ങനെ ഉണ്ടാക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

പാലട ഉപയോഗിച്ചുള്ള ഡ്രീം കേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പാൽ, പഞ്ചസാര, പാലട, ഏലക്കായ, പാൽപ്പൊടി, വാനില എസൻസ്, നെയ്യ്, സൺഫ്ലവർ ഓയിൽ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ, വിപ്പിംഗ് ക്രീം ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്, അണ്ടിപ്പരിപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കേക്കിലേക്ക് ആവശ്യമായ പായസത്തിന്റെ കൂട്ട് തയ്യാറാക്കണം. അതിനായി ഒരു കുക്കർ വച്ച് അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക.

നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ അടയും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കാരമലൈസ് ആകുന്ന രീതിയിൽ ചെയ്തെടുക്കുക. അതിനുശേഷം പാലും ഒരു കപ്പ് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് രണ്ട് വിസിൽ അടുപ്പിച്ച് എടുക്കുക.

ഇപ്പോൾ അട നന്നായി വെന്ത് അത്യാവശ്യം കട്ടിയുള്ള പരുവത്തിൽ ലഭിക്കുന്നതാണ്. ഇത് തണുക്കാനായി മാറ്റിവയ്ക്കാം. അടുത്തതായി കേക്കിന് ആവശ്യമായ ചേരുവകൾ തയ്യാറാക്കാം. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ മൈദ ഇട്ടതിനുശേഷം അതിൽ നിന്നും ഒരു സ്പൂൺ എടുത്ത് മാറ്റി വയ്ക്കുക. അതിനു പകരമായി ഒരു ടീസ്പൂൺ അളവിൽ പാൽപ്പൊടി ചേർത്തു കൊടുക്കാവുന്നതാണ്. അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറൂം ഇട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് പാലും മിൽക്ക് പൗഡർ ചേർത്ത് നന്നായി കുറുക്കി എടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Video Credit : Chikkus Dine

Rate this post