എളുപ്പത്തിൽ ഒരു കിടിലൻ പനീർ ബിരിയാണി 😋😋 ടേസ്റ്റിയും വെറൈറ്റിയും ആയ പനീർ ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌

എളുപ്പത്തിൽ ഒരു കിടിലൻ പനീർ ബിരിയാണി 😋😋 ടേസ്റ്റിയും വെറൈറ്റിയും ആയ പനീർ ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചേരുവകൾ :

മസാല പുരട്ടാൻ

  • പനീർ -200 ഗ്രാം
  • മുളക് പൊടി – 1 ടേബിൾസ്പൂൺ
  • തന്തൂരി മസാല – 1 ടേബിൾസ്പൂൺ
  • തൈര് – 1/2 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്

മസാല തയാറാക്കാൻ

  • സവാള – 1 എണ്ണം വലുത്
  • തക്കാളി – 1 ചെറുത്‌
  • ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
  • കറുകപട്ട – 1 ചെറിയ കഷ്ണം
  • ഗ്രാമ്പു – 2 എണ്ണം
  • ഏലക്ക – 1 എണ്ണം
  • നെയ്യ് – 2 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
  • ജീരകപ്പൊടി – 1/2 ടീസ്പൂൺ
  • ചാട്ട് മസാല – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ചോറ് തയ്യാറാക്കാൻ

  • ബസ്മതി അരി – 1 കപ്പ്‌
  • വെള്ളം – 5 കപ്പ്‌
  • ഓയിൽ – 1 ടേബിൾസ്പൂൺ
  • കറുകപട്ട – 1 ചെറിയ കഷ്ണം
  • ഏലക്ക – 1 എണ്ണം
  • ഗ്രാമ്പു – 3 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാകുന്നവിധം

ആദ്യം തന്നെ പനീറിൽ മസാല പുരട്ടിവയ്ക്കണം, ശേഷം ചോറ് വേവിക്കണം. ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അതിൽ കറുകപട്ട, ഏലക്ക, ഗ്രാമ്പു, സവാള എന്നിവ സവാള ചേർത്ത് വഴറ്റണം. മസാല പൊടികൾ ചേർത്തതിന് ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റാം. ഇത് മസാല പുരട്ടിവച്ച പനീർ ചേർക്കാം. മല്ലിയിലയും പുതിനയിലയും ചേർക്കാം. മസാലയുടെ മുകളിൽ വേവിച്ചുവച്ച ചോറു ഇട്ട് കൊടുക്കാം. ഒടുവിൽ നെയ് ചേർത്ത് മൂടി ദം ചെയ്തെടുക്കാം. നല്ല രുചിയുള്ള പനീർ ബിരിയാണി തയ്യാർ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus

Comments are closed.