വിട്ടു മാറാത്ത കഫംകെട്ട്, പനി, ജലദോഷം എന്നിവക്ക് ആയുർവേദ ഒറ്റമൂലി…

ശരീരത്തിന്റെ ഊഷ്മാവ് സാധാരണ നിലയിൽ ഉള്ള ശരീര താപനിലയിൽ നിന്ന് ഉയർന്നു നിൽക്കുന്ന രോഗലക്ഷണമാണ് പനി. ശരീരോഷ്മാവിന്റെ നിയന്ത്രണ സംവിധാനത്തിലെ ക്രമീകരണത്തിലുണ്ടാകുന്ന വ്യതിയാനമാണിതിനു കാരണം. ഈ ക്രമീകരണ വ്യത്യാസം മാംസപേശികളിൽ മുറുക്കവും അയവും ഉണ്ടാക്കുകയും വിറയൽ അനുഭവപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം, നെഞ്ചിടിപ്പ് കൂടുക, വിറയ്ക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.

പനി നിയന്ത്രണാതീതമായി കൂടിയാൽ ചുഴലി പോലുള്ള ലക്ഷണങ്ങൾ വരാറുണ്ട്. മലമ്പനി, മഞ്ഞപ്പനി, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങിയ വിവിധ അസുഖങ്ങൾക്കും ഊഷ്മാവിലെ വ്യത്യാസം എന്ന ഈ ലക്ഷണം ഉണ്ടാവുന്നതുകൊണ്ട് പനി എന്ന പ്രത്യയം ചേർത്ത് അറിയപ്പെടുന്നു. ഹൈപ്പർതെർമിയ എന്ന അവസ്ഥയിൽ നിന്നു വ്യത്യസ്തമാണ് പനി. കൂടിയ അളവിലുള്ള താപോത്പാദനം കൊണ്ടോ കുറഞ്ഞ അളവിൽ താപം പുറന്തള്ളുന്നതു കൊണ്ടോ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം. വൈറസ് മൂലമാണ്‌ ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത്. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്ന അസുഖമാണിത്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മാറാതിരിക്കാനും സാധ്യതയുണ്ട്. രോഗത്തിന്റെ ചില ലക്ഷണങ്ങൾ മൂന്നാഴ്ച്ചവരെ നീണ്ടുനിൽക്കാറുണ്ട്. 200-ലധികം വൈറസുകൾ ജലദോഷത്തിനു കാരണമാകാറുണ്ടെങ്കിലും റൈനോവൈറസ് എന്നയിനമാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.