പപ്പായ ഇങ്ങനെ ചെയ്തുനോക്കൂ.!! ഇഷ്ടമില്ലാത്തവരും ഇനി ചോദിച്ച് വാങ്ങി കഴിക്കും; ഒന്നല്ല രണ്ട് നാടൻ പപ്പായ രുചിക്കൂട്ടുകൾ.!! | Papaya Cherupayar Recipe

Papaya Cherupayar Recipe : പച്ച പപ്പായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ചിലർക്കെങ്കിലും പപ്പായയുടെ ടേസ്റ്റ് അത്ര ഇഷ്ടം ഉണ്ടാകില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന പച്ചപപ്പായ കൊണ്ടുള്ള ഒരു തോരന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പപ്പായത്തോരൻ തയ്യാറാക്കാനായി

പപ്പായയുടെ തോലും കുരുവും കളഞ്ഞശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നന്നായി കഴുകി മാറ്റി വയ്ക്കുക. ശേഷം മുറിച്ചുവെച്ച പപ്പായ കഷ്ണങ്ങൾ ഒന്നുകിൽ ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്ത് എടുക്കുകയോ അതല്ലെങ്കിൽ മിക്സിയുടെ ജാറിൽ ഇട്ട് പൾസ് മോഡിൽ കറക്കി എടുക്കുകയോ ചെയ്യാവുന്നതാണ്. തോരൻ തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യമായ എണ്ണ ഒഴിച്ചു

കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകും ഉണക്കമുളകും ഇട്ട് പൊട്ടിക്കുക. ശേഷം ചതച്ചെടുത്ത ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ എണ്ണയിലേക്ക് ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. പൊടികൾക്കായി കുറച്ച് കുരുമുളക് പൊടിയും ചതച്ച വറ്റൽമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് തന്നെ തോരനിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്തു

കൊടുക്കാം. എല്ലാ ചേരുവകളുടെയും പച്ചമണം പോയി കഴിയുമ്പോൾ കുറച്ച് കറിവേപ്പില കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അവസാനമായി ഗ്രേറ്റ് ചെയ്ത് വെച്ച പപ്പായ കൂടി തോരനിലേക്ക് ചേർത്ത് അടച്ച് വെച്ച് വേവിച്ചെടുക്കാം. ഈയൊരു രീതിയിൽ പപ്പായത്തോരൻ തയ്യാറാക്കുമ്പോൾ എത്ര ഇഷ്ടപ്പെടാത്തവർക്കും തീർച്ചയായും കഴിക്കാനായി തോന്നുന്നതാണ്. സാധാരണ രീതിയിൽ മാത്രം പപ്പായ തോരൻ വച്ച് കഴിക്കുന്നവർക്ക് ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇത്. മാത്രമല്ല പപ്പായ ഈ ഒരു രീതിയിൽ ഇടക്കെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുകയും ചെയ്യും.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : BeQuick Recipes