ഇത് കണ്ടാൽ ആരും ഇനി പപ്പടം കഴിക്കില്ല!! പപ്പടം കഴിക്കുന്നവർ ഇനി സൂക്ഷിക്കുക..😳😳

സദ്യയിൽ ഒഴുച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. പപ്പടം ഇഷ്ടമല്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല.. പപ്പടം എല്ലാ എല്ലാ വെജ് കറികൾക്കും ഒരു ഒന്നൊന്നര കോമ്പിനേഷൻ തന്നെയാണ്.. ചിലർക്ക് പപ്പടം നിര്ബന്ധമാണ് ചോറിന്. വിവിധ തരം പപ്പടങ്ങൾ ഉണ്ട്. കേരളത്തിൽ പ്രചാരമുള്ളത് തിളക്കുമ്പോൾ പോളച്ചു വരുന്ന പപ്പടമാണ്. തമിഴ്നാട്ടിൽ ഇത്തരം വലിയ പോളകൾക്ക് പ്രിയമില്ല. പകരം പോളങ്ങൾ ചെറിയതും കറുമുറാന്നിരിക്കുന്നതുമായ പപ്പടമാണ്. ഉത്തരേന്ത്യയിൽ പപ്പടം തീയിൽ നേരിട്ട് ചുട്ടാണെടുക്കുന്നത്. എരിവും മറ്റും ചേർത്താണവിടെ ഉണ്ടാക്കുന്നത്.

നമ്മളിൽ മിക്കവരും പപ്പടം വാങ്ങുന്നത് കടകളിൽ നിന്നാണ്.. കടയിൽ നിന്ന് വാങ്ങിക്കുന്ന പപ്പടം വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത കാലമാണിത്. മറ്റെല്ലാ ഭക്ഷ്യവസ്തുക്കളിലും മായം ചേർക്കുന്ന പോലെ തന്നെ പപ്പടത്തിലും മായം ചേർക്കുന്നുണ്ട്.. മായമില്ലാത്ത പപ്പടം എങ്ങനെ തിരിച്ചറിയാം എന്നാണ് ഇന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്..

പപ്പടത്തിലെ മായം ഇനി തിരിച്ചറിയാം.. പപ്പടത്തിൽ മായങ്ങൾ ചേർത്തിട്ടുണ്ടോ എന്നത് വീട്ടിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. ഇതിന് അൽ‌പ്പം വെള്ളം മാത്രം മതി. ഒരു പാത്രത്തിൽ പപ്പടം നനയാവുന്ന അത്ര വെള്ളം എടുക്കുക. ശേഷം പപ്പടം അതിൽ മുക്കിവക്കുക. അഞ്ച് മിനിറ്റിനു ശേഷം പപ്പടം എടുത്തുനോക്കുക. പപ്പടം നന്നായി അലിഞ്ഞിട്ടുണ്ട് എങ്കിൽ മായം ചേർത്തിട്ടില്ല എന്ന് മനസിലാക്കാം, പപ്പടത്തിന് അപ്പോഴും നല്ല കട്ടിയുണ്ടെങ്കിൽ മായം ചേർത്തിട്ടുണ്ട് എന്ന് മനസിലാക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.