പപ്പായ നിറയെ പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്യാം

മാമ്പഴം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ എ-യാല്‍ സമ്പന്നമാണ് പയ്യായ. വര്‍ഷം മുഴുവനും കായ്കൾ സമൃദ്ധമായി തരുന്ന ചെടിയാണ് പപ്പായ. എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ്. എന്നാൽ കേരളത്തിന്റെ മണ്ണിൽ സമൃദ്ധമായ് വളരുവാൻ കഴിയുന്ന, കേരളത്തിന്റെ സ്വന്തം ഫലവൃക്ഷമായ പപ്പായയുടെ വാണിജ്യ സാധ്യതയിലേക്ക് മലയാളി കർഷകർ ഇനിയും ചെന്നെത്തിയിട്ടില്ല എന്നതാണ് വാസ്തവം.

മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക, പപ്പരങ്ങ, ഓമയ്ക്ക, ഓമക്കായ, ഓമരിക്ക, കർമൂസ, കറൂത്ത, കർമത്ത, കർമത്തി, കറുവത്തി, കറുമത്തുങ്കായ്, കർമിച്ചി, ദർമത്തുങ്കായ, ദർമസുങ്കായ, മരമത്തങ്ങ, ആണുമ്പെണ്ണുങ്കായ് എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.

നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്‍സൈമുകളായ പപ്പായിന്‍ ‍, വെജിറ്റബിള്‍ പെപ്‌സിന്‍ എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവയാണ്. ഇതിനു നല്ല ആന്‍റി ഓക്‌സീകരണ ഗുണമുള്ളതിനാല്‍ ഓക്‌സീകരണപ്രക്രിയയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്‍വീര്യമാക്കി പുറത്തുകളയാനും സഹായിക്കുന്നു

ഉല്പാദനശേഷിയുള്ള മികച്ച ഇനങ്ങൾ തിരഞ്ഞെടുത്ത് കൃഷി ചെയ്താൽ നമ്മുക്ക് തീർച്ചയായും വിജയിക്കാവുന്നതാണ്. വെള്ളം കെട്ടി നില്കാത്ത സ്ഥലം കൃഷിക്കായി തെരഞ്ഞെടുക്കണം.. പപ്പായ നിറയെ പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്യാം.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KRISHIDEEPAM NEWS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.