ഇങ്ങനെ ഒരു പപ്പായ മരം വീട്ടിൽ വെച്ചാൽ മാത്രം മതി…

കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ. ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക്‌ സഹായകമാണ്. കൃമിനാശിനിയാണ്‌. പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും. ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു. എലികളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ആശാവഹമാണ്.

ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈൻ കൂടുതലായുള്ളത്‌. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്‌.ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. easy tips4u

Comments are closed.