സദ്യയിലെ പരിപ്പ് കറി ഇത്ര എളുപ്പമായിരുന്നോ…?

സദ്യയിലെ പരിപ്പ് കറി ഇത്ര എളുപ്പമായിരുന്നോ…? സദ്യക്ക് ആദ്യം വിളമ്പുന്ന വിഭവം പരിപ്പും നെയ്യുമാണ്. ആദ്യം പുളിയില്ലാത്ത വിഭവമായ പരിപ്പ് കഴിച്ചതിനു ശേഷമേ സദ്യ ഉണ്ണാൻ തുടങ്ങാവൂ. അൽപ്പം ചോറിൽ വേണമെങ്കിൽ പപ്പടവും കൂട്ടി കുഴച്ചോ, പഴവും കൂട്ടികുഴച്ചോ കഴിക്കുകയാണ് പതിവ്. ഈ പരിപ്പുക്കറിയിൽ കൂടുതൽ എരിവ് ഉപയോഗിക്കാറില്ല.

ആവശ്യമായ ചേരുവകൾ :

  • 1.ചെറുപയർ വറുത്തു പിളർന്നത് – 1/4cup
  • 2.പച്ചമുളക് – 2
  • 3.തേങ്ങ – 1 1/2പിടി
  • 4.കൊച്ചുള്ളി – 8
  • 5.വെളുത്തുള്ളി -5അല്ലി
  • 6.ജീരകം – 3/4tsp
  • 7.മഞ്ഞപ്പൊടി – 1/4tsp
  • 8.വെളിച്ചെണ്ണ
  • 9.കറിവേപ്പില
  • 10.ഉപ്പ്

തയ്യാറാക്കുന്ന വിധം : പയർ ആവശ്യത്തിന് വെള്ളവും ഉപ്പും 5കൊച്ചുള്ളിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. തേങ്ങയും 3കൊച്ചുള്ളിയും ജീരകവും മഞ്ഞപ്പൊടിയും കുറച്ചു വെള്ളവും കൂടി ചേർത്ത് അരച്ചെടുത്തു വെന്തുവന്ന പയറിലേക്ക് ചേർക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് തിളച്ചുവരുമ്പോഴേക്കും വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് flame ഓഫ് ചെയ്യാം. സദ്യക്കുള്ള പരിപ്പ് കറി തയ്യാർ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.