പിറന്നാൾ ദിനത്തിൽ തന്നെ ആ സന്തോഷ വാർത്തയും!! അമ്മക്ക് ആശംസകളുമായി മക്കളും മരുമകളും; താര കുടുംബത്തിലെ വിശേഷം വൈറൽ… | Parvathy Jayaram Happy News In Birthday Viral Malayalam

Parvathy Jayaram Happy News In Birthday Viral Malayalam : പഴയകാല സിനിമ നായികമാരുടെ മുഖം മനസ്സിലൂടെ കടന്നുപോകുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നതാണ് പാർവതിയുടെ മുഖം. നിരവധി സിനിമകളിൽ നായികയായി പ്രേക്ഷകരെ അമ്പരപ്പിച്ച വ്യക്തിത്വമാണ് നടി പാർവതിയുടേത്. പ്രശസ്ത സിനിമാ നടൻ ജയറാമിന്റെ ഭാര്യയാണ് പാർവതി. ഇരുവരുടെയും പ്രണയ വിവാഹമല്ല. എന്നാൽ പ്രണയ വിവാഹമാണ് എന്നും നിരവധി ആളുകൾ പറയുന്നുണ്ട്.

1986ൽ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ എന്ന മലയാള ചിത്രത്തിലൂടെയാണ് പാർവതി അഭിനയി ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ. വിവാഹശേഷം താരം സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ്. തന്റെ ഭർത്താവിനും മക്കൾക്കും വേണ്ടിയാണ് പാർവതി ഇപ്പോൾ ജീവിക്കുന്നത് . നടൻ ജയറാമിനും മക്കൾക്കും ഒപ്പം സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് പാർവതി. ഇപ്പോഴിതാ പാർവതിയുടെ പുതിയ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

പിറന്നാൾ ദിവസത്തിൽ ആശംസകൾ അറിയിച്ചു എത്തിയിരിക്കുകയാണ് ജയറാമും കാളിദാസും കാളിദാസിന്റെ പ്രണയിനി തരിണിയും. ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുകളും ആണ് ഇപ്പോൾ പ്രേക്ഷക നേടുന്നത്. “ഞാൻ അമ്മയുടെ അടുത്തു നിന്ന് മാറി നിൽക്കുമ്പോൾ അമ്മയെ പോലെ എന്നെ പരിപാലിക്കുന്നതിന് നന്ദി. പിറന്നാൾ ആശംസകൾ ആന്റി” എന്നാണ് തരിണി തന്റെ ഔദ്യോഗിക പേജിൽ കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെ കാളിദാസ് തന്നെയാണ് തന്റെ പ്രണയിനിയെ ആരാധകർക്ക് പരിചയപ്പെടുത്തിയതും.

“എന്റെ നമ്പർ വൺ വുമണിന് പിറന്നാൾ ആശംസകൾ. ഞാൻ വളരെ സീരിയസായി തന്നെയാണ് എന്റെ ആത്മാർത്ഥ സുഹൃത്ത് അമ്മയാണെന്ന് പറയുന്നത്. കരയുമ്പോൾ തോളിൽ തട്ടി തരുന്നതിനും എല്ലാ കുസൃതികൾക്കും എന്റെ കൂടെ നിൽക്കുന്നതിനും രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനും നന്ദി. ലോകത്തിലെ ഏറ്റവും മികച്ച അമ്മയായതിനു നന്ദി.” എന്നാണ് കാളിദാസന്റെ പോസ്റ്റ്. അമ്മയോടൊപ്പം ഉള്ള കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. ഇവർ പങ്കുവെച്ച ചിത്രത്തിന് താഴെയായി നിരവധി ആരാധകരാണ് പാർവതിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

Rate this post