നയന എന്ന മരുമകൾ ആരാണെന്ന് ദേവയാനി തിരിച്ചറിയുന്നു; ജലജയുടെ കള്ളത്തരം കയ്യോടെ പിടിക്കുമ്പോൾ, അനന്തപുരി തറവാട് തറവാട് മാറിമറിയുന്നു.!! Patharamattu Today 11 July 2024

Patharamattu Today 11 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോഴും പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് നടക്കാൻ പോകുന്നത്. അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നീക്കാൻ വീട്ടിലും അമ്പലങ്ങളിലും ആയി പൂജകൾ നടക്കുകയായിരുന്നു. അപ്പോഴാണ് ജോത്സ്യർ പറഞ്ഞപ്രകാരം പൂജാമുറിയിൽ വെച്ച നെല്ല് മുളച്ചോ എന്ന് നോക്കാൻ എല്ലാവരും പൂജാമുറിയിൽ എത്തുന്നത്. മുളച്ചതിൻ്റെ സന്തോഷത്തിലായിരുന്നു അനന്തപുരി തറവാട്ടുകാർ.

എന്നാൽ ഇത് കണ്ട് അനിയ്ക്ക് വലിയ വിഷമമാണ് ആവുന്നത് ഉണ്ടാവുന്നത്. അനിയുടെ വിഷമം കണ്ട് നയന നിനക്കെന്താണ് സന്തോഷം ഇല്ലാത്തതെന്ന് ചോദിച്ചെങ്കിലും, ഒന്നുമില്ലെന്ന് പറയുകയായിരുന്നു. എന്നാൽ പിന്നീട് അനി നയനയുടെ പിറകെ പോയി ഏട്ടത്തി എന്താണ് തീർച്ചയായും നെല്ല് മുളയ്ക്കുമന്ന് പറയാൻ കാരണം എന്ന് ചോദിച്ചപ്പോൾ, നയന ആ ചെയ്ത കാര്യം ഓർക്കുകയായിരുന്നു. നെല്ല് കിളർക്കാതിരുന്നാൽ ചിലപ്പോൾ വീട്ടിൽ എല്ലാവർക്കും വിഷമം ആയാലോ എന്ന് കരുതി പൂജാമുറിയിൽ പോയി ഭഗവാനോട് ക്ഷമ ചോദിച്ചു കൊണ്ട് മൂടി വെച്ച നെല്ലെടുത്ത നോക്കിയപ്പോൾ ഒട്ടും മുള വരാത്ത അവസ്ഥ കാണുകയായിരുന്നു.

അതുകൊണ്ട് രാത്രി തന്നെ ആരും കാണാതെ പുറത്തുപോയി നെല്ല് മാറ്റി മുളച്ച നെല്ല് മാറ്റിവെയ്ക്കുകയായിരുന്നു. ഇത് ഓർക്കുകയാണ് നയന. ഇത് ഓർത്ത് നിൽക്കുന്ന നയനയോട് എന്താണ് ഓർക്കുന്നത് എന്ന് ചോദിക്കുകയാണ്. സത്യം ഒന്നും പറയാതെ ഈ കല്യാണം നടക്കണമെന്ന് പറഞ്ഞ് പോവുകയാണ് നയന. പിന്നീട് കാണുന്നത് ജലജയെയും അഭിയെയും ആണ്. അമ്മ സ്പ്രേ ചെയ്തിട്ടും എന്താണ് നെല്ലു മുളച്ചത് എന്ന് അഭി ചോദിച്ചപ്പോൾ,അതുതന്നെയാണ് എനിക്ക് മനസ്സിലാവാത്തത് എന്നും, എന്തായാലും ആ സ്പ്രെ അടിച്ചാൽ നെല്ല് മുളക്കില്ലെന്ന് ഉറപ്പാണെന്നും , പക്ഷേ ആരോ മാറ്റി വെച്ചിട്ടുണ്ടെന്നാണ് ജലജ പറയുന്നത്. കല്യാണം നടക്കണം എന്നുള്ളത് അവൻ്റെ അമ്മയ്ക്ക് വലിയ ആഗ്രഹമാണ് എന്നും, അവൾ ആയിരിക്കാം ചിലപ്പോൾ അങ്ങനെ ചെയ്തു നോക്കിയതെന്നും,എല്ലാം നിൻ്റെ ജാതകദോഷം ആണെന്നും, നിനക്ക് എന്ത് വൃത്തികെട്ട ജാതകം ആണ് എന്നൊക്കെ പറഞ്ഞ് അഭിയെ വഴക്കു പറയുകയാണ് ജലജ.

ഇനി എന്തായാലും കല്യാണം നടക്കും എന്നും ആ പെണ്ണ് ഇവിടെ വന്ന് എല്ലാവർക്കും അതിനെ ഇഷ്ടമാകും എന്നും, നിനക്കും അഭിയ്ക്കും കിട്ടിയത് പോലെ അല്ല, അവൾ വലിയ വീട്ടിലെ പെണ്ണാണ് എന്നൊക്കെ പറഞ്ഞു പോവുകയാണ് ജലജ. അപ്പോൾ നയന എന്തൊക്കെയോ ജോലി കൊണ്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നന്ദു ഫോൺ വിളിക്കുന്നത്. വിളിച്ചിട്ട് പൂജയുടെയും, നെല്ലിൻ്റെയും കാര്യമൊക്കെ ചോദിക്കുകയാണ്. എല്ലാം ശുഭമായി നടന്നെന്നും അനിയുടെ കല്യാണത്തിനു ഒരു തടസ്സവും ഇല്ല എന്ന് പറഞ്ഞപ്പോൾ നന്ദു . ആകെ വിഷമത്തിൽ പെട്ടെന്ന് തന്നെ ഫോൺ വയ്ക്കുകയാണ്. പിന്നീട് കാണുന്നത് ദേവയാനിക്ക് ചായയുമായി വരികയാണ് കനക. ചായ നൽകിയശേഷം നയനയെ കുറിച്ച് പുകഴ്ത്തി പറയുകയാണ് കനക. പൂജാരി പറഞ്ഞത് കേട്ടില്ലേ എന്നും, അവൾ ഇല്ലെങ്കിൽ ഈ വീട്ടിൽ ഒന്നും നടക്കില്ലെന്നും പലതും പറയുന്നത് കേട്ട് ദേവയാനിക്ക് ദേഷ്യം വരികയാണ്. നിൻ്റെ രണ്ടുമക്കൾ വന്നതിനുശേഷം ഈ വീട്ടിലെ സമാധാനം പോയെന്നാണ് ദേവയാനി പറയുന്നത്. അപ്പോഴാണ് ആദർശ് ഓഫീസിൽ പോകാൻ വരുന്നത്. നയനയോട് ഫയൽ എടുക്കാൻ പറഞ്ഞപ്പോൾ, ദേവയാനി എടുക്കാമെന്ന് പറഞ്ഞ് പോവുകയാണ്. എന്നാൽ ദേവയാനിക്ക് അത് കാണുന്നില്ല. നയന അത് എടുത്ത് വരികയാണ്. ആകെ നാണംകെട്ട് നിൽക്കുകയാണ് ജലജ. അപ്പോഴാണ് ജയൻ വന്ന് ഡിസൈൻ ചെയ്തവർക്കിൽ ഒപ്പിടാൻ പറയുന്നത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുത്തശ്ശി വന്ന് അനിയുടെ ജാതകത്തിന് ചോദിക്കുന്നത്. ജാതകം എവിടെയാണന്ന കാര്യം ദേവയാനി മറന്നു പോയിരുന്നു. നയന ഞാൻ എടുത്തു വരാമെന്ന് പറഞ്ഞ പോയപ്പോൾ ആകെ വിഷമിച്ച്‌ നിൽക്കുകയാണ് ദേവയാനി.