അനന്തപുരിയിലെത്തിയ നന്ദു ആ സത്യം വെളിപ്പെടുത്തുമ്പോൾ; നയനയോട് പൊട്ടിത്തെറിച്ച് ദേവയാനി, അനാമികയുമായുള്ള വിവാഹത്തിൽ നിന്ന് അനി പിന്മാറുന്നു.!! Patharamattu Today 13 June 2024

Patharamattu Today 13 June 2024 : പത്തരമാറ്റ് കൂടുതൽ സങ്കീർണമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. അനന്തപുരി കുടുംബം ഒന്നാകെ ഒരു സന്തോഷം നിറഞ്ഞ ആഘോഷ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. അത് മറ്റൊന്നുമല്ല അനിയുടെ വിവാഹം ആണ്. മുത്തശ്ശന് ബ്ലഡ്‌ ക്യാൻസർ ആണെന്ന സത്യം തിരിച്ചറിഞ്ഞതോടെ ആകെ ആശങ്കയിലായിരുന്നു ആദർശ്.

ഇനിയങ്ങോട്ട് മുത്തശ്ശന് സന്തോഷം തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യണം എന്ന നിർബന്ധത്തിലാണ് ആദർശ്. അതിനു വേണ്ടി നയനയോട് വളരെ സ്നേഹത്തോടെയാണ് മറ്റുള്ളവരുടെ മുൻപിൽ വെച്ച് ആദർശ് പെരുമാറുന്നത്. മുത്തശ്ശൻറെ ആഗ്രഹം ആയിരുന്നു ആദർശും നയനയും സന്തോഷത്തോടെ ജീവിക്കുന്നത് കാണണം എന്നത്. അനിയുടെ വിവാഹം നടത്തുക എന്നതാണ് മുത്തച്ഛന്റെ അവസാനത്തെ ആഗ്രഹം. അതിനു വേണ്ടി അവൻ തന്നെ കണ്ടെത്തിയ അനന്യയെ തന്നെ അവർ സെലക്ട്‌ ചെയ്തു.

എന്നാൽ അനന്യയ്ക്ക് അനിയോട് പ്രേമം ഉണ്ടെങ്കിലും അവനു തിരികെ പ്രണയം ഒന്നും ഇല്ല എന്ന സത്യം വിവാഹം ഉറപ്പിച്ച ശേഷമാണു അവൻ തന്നെ മനസ്സിലാക്കിയത്. അവന്റെ മനസ്സിൽ ഉള്ളത് നന്ദുവാണ് അത് ആരോടും തുറന്ന് പറയാൻ കഴിയാതെ വല്ലാതെ ധർമ സങ്കടത്തിൽ ആണ് അനിയിപ്പോൾ. നന്ദുവിന്റെയും അവസ്ഥ അത് തന്നെയാണ് അനിയോട് അവൾക്ക് ഒരുപാട് സ്നേഹം ഉണ്ടെങ്കിലും അങ്ങനൊരു ഇഷ്ടം പുറത്തറിഞ്ഞാൽ തന്റെ ചേച്ചിമാരുടെ അവസ്ഥ ഓർത്തു അവൾക്കും ഒന്നും പുറത്ത് പറയാൻ കഴിയുന്നില്ല.

സത്യത്തിൽ വിവാഹം ഉറപ്പിച്ച ശേഷമാണു നന്ദനയും അനിയും തങ്ങൾക്ക് തമ്മിൽ പിരിയാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കിയത്. ഒടുവിൽ നയനയോട് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് അനി പറയുന്നുണ്ട് എന്നാൽ അതിന്റെ പേരിൽ ഈ വിവാഹം വേണ്ടെന്ന് വെച്ചാൽ അനന്യയോട് ചെയ്യുന്ന ചതിയാണ് എന്ന് നയന അനിയോട് പറയുന്നു. എന്നാൽ വിവാഹം കഴിച്ചാൽ മറ്റേ പെൺകുട്ടിയോട് ചെയ്യുന്ന ചതിയാകില്ലേ എന്നും അനി ചോദിക്കുന്നുണ്ട്.അത് സ്വന്തം അനിയത്തിയാണ് എന്ന് അറിയാതെയാണ് നയന സംസാരിക്കുന്നത്.