അനിയും നന്ദുവും പ്രണയത്തിലാണെന്ന സത്യം എല്ലാവരും തിരിച്ചറിയുമ്പോൾ; അനന്തപുരിയെ നടുക്കി മുത്തശ്ശന്റെ ആ തീരുമാനം, പത്തരമാറ്റിൽ ഇന്ന് സംഭവ ബഹുല കഥാമുഹൂർത്തങ്ങൾ.!! Patharamattu Today 14 June 2024

Patharamattu Today 14 June 2024 : അനിയുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് അനന്തപുരി വീട്. മുത്തശ്ശൻറെ ആഗ്രഹപ്രകാരം അനിയുടെ വിവാഹം അവൻ സ്നേഹിക്കുന്ന പെണ്ണെന്നു എല്ലാവരും ധരിക്കുന്ന അനന്യയുമായി തന്നെ വീട്ടുകാർ ഉറപ്പിക്കുകയാണ്.എന്നാൽ അനന്യയ്ക്ക് അനിയോട് പ്രേമം ഉണ്ടെങ്കിലും അവനു തിരികെ പ്രണയം ഒന്നും ഇല്ല എന്ന സത്യം വിവാഹം ഉറപ്പിച്ച ശേഷമാണു അവൻ തന്നെ മനസ്സിലാക്കിയത്.

അവന്റെ മനസ്സിൽ ഉള്ളത് നന്ദുവാണ് അത് ആരോടും തുറന്ന് പറയാൻ കഴിയാതെ വല്ലാതെ ധർമ സങ്കടത്തിൽ ആണ് അനിയിപ്പോൾ. നന്ദുവിന്റെയും അവസ്ഥ അത് തന്നെയാണ് അനിയോട് അവൾക്ക് ഒരുപാട് സ്നേഹം ഉണ്ടെങ്കിലും അങ്ങനൊരു ഇഷ്ടം പുറത്തറിഞ്ഞാൽ തന്റെ ചേച്ചിമാരുടെ അവസ്ഥ ഓർത്തു അവൾക്കും ഒന്നും പുറത്ത് പറയാൻ കഴിയുന്നില്ല. സത്യത്തിൽ വിവാഹം ഉറപ്പിച്ച ശേഷമാണു നന്ദനയും അനിയും തങ്ങൾക്ക് തമ്മിൽ പിരിയാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കിയത്.

ഒടുവിൽ നയനയോട് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് അനി പറയുന്നുണ്ട്. നന്ദുവുമായി അനിക്ക് നല്ല സൗഹൃദം ഉണ്ടെന്ന് അറിയാവുന്ന നയന നന്ദുവിനെ അനന്തപുരിയിലേക്ക് വിളിച്ചു വരുത്തുകയാണ്. അനിയെ കണ്ട നന്ദുവും നന്ദുവിനെ കണ്ട അനിയും വല്ലാത്ത ഒരു അവസ്ഥയിലാണ്. ചേച്ചിമാരെ കാണാനും എന്നെ കാണാനും നന്ദുവിന് ഇങ്ങോട്ട് വരാം എന്നാണ് അനി നന്ദുവിനോട് പറയുന്നത്.

ഇരുവരും പരസ്പരം നോക്കാൻ പോലും കഴിയാത്ത അത്ര ദുഃഖത്തിലാണ്. ഇരുവരുടെയും കണ്ണുകൾ നിറയുന്നും ഉണ്ട്. എന്നാൽ തങ്ങളുടെ വിധി മറ്റൊരു പെൺകുട്ടിക്ക് ഉണ്ടാകരുതെന്നും വീട്ടുകാർ ആലോചിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കണം എന്നും നയന അനിയെ ഉപദേശിക്കുന്നുണ്ട്. എന്നാൽ ജലജയ്ക്ക് നന്ദുവിന്റെ ഈ വരവ് ഒട്ടും ഇഷ്ടമായിട്ടില്ല. നന്ദു വന്നത് അനിയെ വളച്ചെടുക്കാൻ ആണെന്ന് ജലജ ദേവയാനിയോട് പറഞ്ഞു എന്നാൽ ദേവയാനി അത് വിലയ്ക്കെടുത്തില്ല.