വിവാഹം കഴിഞ്ഞാലും നന്ദു ഒരു കരടാകരുത്; നയനയോട് ആ പ്രണയി ആരാണെന്ന് വെളിപ്പെടുത്തി അനി, നവ്യയെ ചതിക്കാൻ പുതിയ കുതന്ത്രങ്ങളുമായി അഭി.!! Patharamattu Today 15 June 2024

Patharamattu Today 15 June 2024 : അനന്തപുരിയിൽ എല്ലാവരും അനിയുടെ വിവാഹത്തിന്റെ സന്തോഷത്തിൽ ആണ് എന്നാൽ അനിയാകട്ടെ ആകെ ധർമ്മ സങ്കടത്തിലും. നന്ദുവിനെ മറക്കാൻ കഴിയാതെ വല്ലാത്ത സങ്കടത്തിൽ ആണ് അനി ഇപ്പോൾ ഉള്ളത്. എന്നാൽ അനിയുടെയും അനന്യയുടെയും വിവാഹം നടത്തും എന്ന് ഉറപ്പിച്ചാണ് മറ്റുള്ളവർ. ഇതിനിടയിൽ അനിയും നന്ദുവും തമ്മിലുള്ള ബന്ധം അനന്യയിൽ ദേഷ്യം ഉണ്ടാക്കുന്നുണ്ട്.

നന്ദുവിനെ വിളിച്ചു കൊണ്ടിരുന്നപ്പോൾ അനന്യയുടെ കാൾ വരികയും അനി അനന്യയുടെ കാൾ എടുത്തതും അനന്യ അവനെ ചോദ്യം ചെയ്യുകയും ആണുണ്ടായത് ആരെയാണ് നീ വിളിച്ചോണ്ടിരിക്കുന്നമത് എന്നാണ് അനന്യ അവനോട് ചോദിക്കുന്നത് എന്നാൽ വിവാഹത്തിന് മുൻപോ ശേഷമോ ഞങ്ങൾക്കിടയിൽ നന്ദു ഒരു കരടാകരുതെന്ന് അനി അനന്യയോട് പറയുകയാണ് നിന്റെ സംശയരോഗവും ഇത്തരം സംസാരങ്ങളും എല്ലാം ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് അനി പറയുന്നത്.

എന്നാൽ തനിക്ക് സംശയരോഗം അല്ല അനന്തപുരിയിലെ ഫങ്ഷന് പങ്കെടുക്കാൻ വന്നപ്പോൾ തന്നെ താൻ ശ്രദ്ധിച്ചിട്ടുണ്ട് എന്നും അവൻ അവളെക്കാൾ കൂടുതൽ പ്രാധാന്യം കൊടുത്തത് നന്ദുവിനാണെന്നും അനന്യ പറയുന്നു. ഇത് കെട്ട് ദേഷ്യപ്പെട്ട് അനി ഫോൺ കട്ട് ചെയ്യുകയും ചെയ്തു. അതെ സമയം നിർമൽ നവ്യയെ ഭീക്ഷണിപ്പെടുത്തുന്നത് തുടരുകയാണ്. അവൾ തന്നെക്കൊണ്ട് ആവുന്ന വിധം അവനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവളുടെ ഉള്ളിൽ ഭയമാണ്.

ഒടുവിൽ അഭിയോട് സത്യങ്ങൾ തുറന്ന് പറയാൻ തയ്യാറാവുകയാണ് നവ്യ എന്നാൽ പതിവില്ലാതെ നവ്യയോട് വല്ലാതെ സ്നേഹം പ്രകടിപ്പിക്കുകയാണ് അഭി. ഒരു കാര്യം പറയാൻ ഉണ്ടെന്ന് നവ്യ പറയുമ്പോൾ അവൾ നിർമലിന്റെ കാര്യം ആണ് പറയാൻ പോകുന്നതെന്ന് തിരിച്ചറിഞ്ഞ അഭി അവളോട് പറയുന്നത് എന്നോട് ഉള്ള ദേഷ്യം കാരണം മറ്റൊരാളോട് പ്രണയമുണ്ട് എന്നൊന്നും പറയരുതെന്നും അത് തനിക്ക് താങ്ങാൻ കഴിയില്ലെന്നും അഭി പറയുന്നു അതോടെ നിർമലിന്റെ കാര്യം അവൾ പറയേണ്ടന്ന് തീരുമാനിക്കുകയാണ്.