അനിയും നന്ദുവും വിവാഹിതരാകുന്നു; നന്ദുവിന്റെ കൈ പിടിച്ച് അനി ആനന്ദപുരിയിലേക്ക്, ആ കാഴ്ച കണ്ട് ഞെട്ടി കനക.!! Patharamattu Today 18 June 2024

Patharamattu Today 18 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന ആദർശ് ഓഫീസിൽ പോകുമ്പോൾ പലതും സംസാരിക്കുന്നതായിരുന്നു. പിന്നീട് കാണുന്നത് നവ്യ ടിവി കണ്ടു കൊണ്ടു നിൽക്കുമ്പോഴാണ് അഭി ഛർദിക്കുന്നത്. എന്നാൽ നവ്യ അത് മൈൻ്റ് ചെയ്യുന്നില്ല. അപ്പോഴാണ് ജലജ വരുന്നത്. അഭിയോട് എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ, ഛർദ്ദിച്ച കാര്യം പറയുകയാണ്.

ഇവൾ ഇവിടെയുണ്ടായിട്ട് ഇവൾ എന്താണ് ശ്രദ്ധിക്കാത്തതെന്ന് ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞിട്ടും അവൾ മൈൻ്റ് ചെയ്തില്ലെന്ന് പറയുകയാണ് അഭി. പിന്നീട് ജലജ നവ്യയെ വഴക്കു പറയുകയാണ്. അടിയോടടുത്തപ്പോൾ അഭി ജലജയെ കൂട്ടിപ്പോവുകയാണ്. പിന്നീട് കാണുന്നത് നയന കനകദുർഗ്ഗയെ ഫോൺ വിളിക്കുന്നതാണ്. അനിയ്ക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന കാര്യം പറയുകയാണ്. ഇത് കേട്ട കനകദുർഗ്ഗ ഞെട്ടുകയാണ്. കല്യാണം വിളിക്കാൻ ഞങ്ങൾ അവിടെ വരുന്നുണ്ടെന്ന് പറയുകയാണ്. ഈ കാര്യങ്ങളൊക്കെ കേട്ടപ്പോൾ കനക ദുർഗ്ഗ ആകെ ടെൻഷനാവുകയാണ്. പെട്ടെന്ന് തന്നെ ഫോൺ വയ്ക്കുകയാണ്.

കനക ദുർഗ്ഗ വേഗം ഫോൺ വച്ചത് നയനയ്ക്കും എന്തൊക്കെയോ സംശയം തോന്നുകയാണ്. ഉടൻ തന്നെ കനക ദുർഗ്ഗ നന്ദുവിൻ്റെ അടുത്ത് പോയി നിന്നോട് എപ്പോഴെങ്കിലും അനി ഇഷ്ടമുള്ള കാര്യം പറഞ്ഞിരുന്നോ എന്ന് ചോദിക്കുകയാണ്. ഒരിക്കലും നമ്മൾ തമ്മിൽ അങ്ങനെയൊരു സംസാരമുണ്ടായിട്ടില്ലെന്ന് പറയുകയാണ് നന്ദു. നമ്മൾക്ക് ചേരാത്തത് നമ്മൾ ആഗ്രഹിക്കരുതെന്ന് പറയുകയാണ് കനകദുർഗ്ഗ. പിന്നീട് കാണുന്നത് നയന അനിയ്ക്ക് ചായയുമായി വരുന്നതാണ്. അനിയാകെ വിഷമിച്ചു നിൽക്കുകയാണ്. അനി നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് എന്തിനാണെന്നും, അനി സ്നേഹിക്കുന്ന പെൺകുട്ടിയെ ഈ വീട്ടുകാർ അംഗീകരിക്കാൻ സാധ്യതയുണ്ടോയെന്ന് ചോദിക്കുകയാണ് നയന. ഞങ്ങൾ തമ്മിൽ ഒരിക്കലും പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ലെന്നും, പക്ഷേ ഒരിഷ്ടം നമുക്കിടയിലുണ്ടെന്നും പറയുകയാണ് അനി. ആകെ ഭ്രാന്ത് പിടിച്ച് അനി നന്ദുവിനെ വിളിക്കുകയാണ്.

എനിക്ക് തന്നെ അത്യാവശ്യമായി കാണണമെന്നും, ഞാൻ അവിടെ വന്നാൽ ഒന്ന് പുറത്തു വരാമോയെന്ന് ചോദിക്കുകയാണ് അനി. നന്ദു സമ്മതിക്കുകയാണ്. അങ്ങനെ നന്ദുവിൻ്റെ വീട്ടിലെത്തിയ അനി നമുക്ക് ഒരു സ്ഥലം വരെ പോകണമെന്ന് പറയുകയാണ്. ഈ 4 മണി സമയത്ത് എവിടെയാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ, ഒന്ന് ക്ഷേത്രം വരെ പോകണമെന്ന് പറയുകയാണ്. അങ്ങനെ രണ്ടു പേരും കൂടി പോവുകയാണ്. രാവിലെ ഉണർന്നപ്പോൾ, ഗോവിന്ദൻ കനക ദുർഗ്ഗയോട് നന്ദു എവിടെയാണ് പോയതെന്ന് ചോദിക്കുകയാണ്. രാവിലെ അവൾ നടക്കാനോ മറ്റോ പോയതായിരിക്കുമെന്ന് പറയുകയാണ് കനക ദുർഗ്ഗ. അപ്പോഴാണ് ആരോ ബെല്ലടിക്കുന്നത് കേൾക്കുന്നത്. ഡോർ തുറന്ന കനകദുർഗ്ഗ അനിയും നന്ദുവും കല്യാണ വേഷത്തിൽ മാലയിട്ട് നിൽക്കുന്നതാണ് കാണുന്നത്. ഇത് കണ്ട് ഞെട്ടി കനകദുർഗ്ഗ ഗോവിന്ദനെ വിളിക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.