സ്വപ്നമല്ല സത്യമാണ്; നന്ദുവിന്റെ വിവാഹം അംഗീകരിക്കാനാവാതെ കനകയും ഗോവിന്ദനും, സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി പത്തരമാറ്റ്.!! Patharamattu Today 19 June 2024

Patharamattu Today 19 June 2024 : മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പത്തരമാറ്റ് ഇപ്പോൾ വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിയെ കല്യാണം കഴിച്ച് മുന്നിൽ നിൽക്കുന്ന നന്ദുവിനെ സ്വപ്നം കാണുകയാണ് കനകദുർഗ. സ്വപ്നത്തിൽ നിന്ന് ഉണർന്നശേഷം ഉടൻ നന്ദുവിൻ്റെ അടുത്ത് പോയ കനകദുർഗ എനിക്ക് വലിയ ടെൻഷനുണ്ടെന്ന് പറയുകയാണ്. അമ്മ ഭയപ്പെടേണ്ടെന്നും, നാളെ അനി അനാമികയെ കല്യാണം കഴിക്കുമല്ലോ എന്ന് പറയുകയാണ്.

പിന്നീട് കാണുന്നത് അഭി നവ്യയുടെ പഴയ കാമുകൻ്റെ ഫോട്ടോകൾ നവ്യയുടെ കൂടെ ചേർത്തുള്ള ഫോട്ടോകളാക്കി ടേബിളിൽ വയ്ക്കുകയായിരുന്നു. അത് നയന കണ്ടപ്പോൾ, ഉടൻ നവ്യയുടെ അടുത്ത് പോയി വഴക്കു പറയുകയാണ്. എന്നെ ഇവൻ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്നും, ഞാൻ നിരപരാധിയാണെന്നും പറയുകയാണ് നവ്യ. നീ എങ്ങനെയെങ്കിലും ഇതിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് പറയുകയാണ് നവ്യ.

ഭയക്കേണ്ടെന്നും, എന്തിനും കൂട്ടായി ഞാനുണ്ടാവുമെന്നും പറയുകയാണ് നവ്യയോട് നയന. പിന്നീട് കാണുന്നത് നന്ദു പുറത്തു പോകാൻ പോവുമ്പോൾ കനകദുർഗ്ഗ വിലക്കുകയാണ്. എനിക്ക് പുറത്ത് പോകണമെന്ന് തന്നെ നന്ദു പറഞ്ഞപ്പോൾ, കനകദുർഗ എനിക്ക് നല്ല പെടലി വേദനയുണ്ടെന്നും, കുഴമ്പിട്ട് തടാനും പറയുകയാണ്. ഞാൻ പുറത്തു പോകാതിരിക്കാൻ വന്ന വേദനയാണെന്നും, അമ്മയ്ക്ക് എന്നെ നല്ല സംശയമുണ്ടെന്ന് പറയുകയാണ് നന്ദു.

അതൊന്നുമല്ലെന്നും, എനിക്ക് പേടി കൊണ്ടാണെന്ന് പറയുകയാണ് കനക ദുർഗ. അനിയാണെങ്കിൽ വീട്ടിൽ നന്ദുവിനെ ഓർത്തു നിൽക്കുകയാണ്. നന്ദുവും വീട്ടിൽ നിന്ന് അനിയുടെ ഫോട്ടോകൾ നോക്കി നിൽക്കുകയാണ്. പിന്നീട് കാണുന്നത് നയന റൂമിൽ എത്തി ആദർശിനോട് നവ്യയുടെ കാമുകനായിരുന്ന നിർമ്മലിനെ കുറിച്ച് പറയുകയാണ്. നിൻ്റെ ചേച്ചിയുടെ കാര്യമല്ലേ എന്നാണ് ആദർശ് പറയുന്നത്. നിങ്ങൾ ഒന്നും ചെയ്യേണ്ടെന്നും ആ സമയത്തൊന്ന് കൂടെ നിന്നാൽ മതിയെന്ന് പറയുകയാണ് നയന. ഇത്തരം രംഗങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കുന്നത്.