എല്ലാത്തിനും പിന്നിൽ അഭി.!! ചേച്ചിക്ക് വേണ്ടി നയന ആ സാഹസത്തിന് ഒരുങ്ങുമ്പോൾ; നിർമലിനെ പൊളിച്ചടക്കി ആദർശ്.!! Patharamattu Today 25 June 202

Patharamattu Today 25 June 202 : ഏഷ്യാനെറ്റിലെ പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ആദർശ് വേഷം മാറി ഹോട്ടലിൽ വന്നപ്പോൾ, അവിടെയുള്ള സ്റ്റാഫുകൾ ഭാര്യയെ സംശയമുള്ളതിനാലാണോ വേഷം മാറി വന്നതെന്ന് പറയുകയാണ്. ഇത് കേട്ട് ആദർശിന് ദേഷ്യം വരികയാണ്.

പിന്നീട് കാണുന്നത് അഭി നിർമ്മലിനോട് ഇന്ന് രാത്രി വീട്ടിൽ വരണമെന്നും, അവിടെ വന്ന ശേഷം അവൾ പുറത്ത് വന്നാൽ നീ അവളോട് സ്നേഹം പ്രകടിപ്പിക്കണമെന്നും, അത് ഞാൻ ക്യാമറയിൽ ഞാൻ പകർത്തിയ ശേഷം അത് വീട്ടിൽ കാണിക്കുമെന്നും പറയുകയാണ്. അതിനാൽ നീ ഇന്ന് രാത്രി കാണണമെന്ന് പറഞ്ഞ് മെസേജയക്കണമെന്ന് അഭി പറഞ്ഞു. അപ്പോഴാണ് ആദർശ് റൂമിൽ പോയി ഹോട്ടലിൽ വച്ച് കണ്ട കാര്യമൊക്കെ നയനയോട് പറയുന്നത്. ഞാൻ ആദർശേട്ടനെ കണ്ടില്ലെന്ന് പറഞ്ഞപ്പോൾ, സിക്ക് വേഷത്തിൽ വന്നത് ഞാനാണെന്ന് പറയുകയാണ്.

ഇത് കേട്ട് നയന ചിരിക്കുകയാണ്. എൻ്റെ ചേച്ചിയുടെ കാര്യത്തിൽ ശ്രദ്ധിക്കില്ലെന്ന് പറഞ്ഞതല്ലേയെന്നും, പിന്നെ എന്തിനാണ് വേഷം മാറി വന്നതെന്ന് ചോദിക്കുകയാണ്. ഞാൻ സത്യത്തിൻ്റെ പിറകെയാണ് നിൽക്കുകയെന്ന് പറയുകയാണ് ആദർശ്. രാത്രിയാണെങ്കിൽ അനിയ്ക്ക് ഉറക്കം വരുന്നതേയില്ല. പലതും ആലോചിച്ചിരിക്കുകയാണ്. അപ്പോൾ അനന്തപുരിയിൽ നിർമ്മൽ രാത്രി വരുമെന്ന് പറഞ്ഞതിനാൽ ആദർശ് ഉറങ്ങുമ്പോൾ നയന നവ്യയുടെ കൂടെ പുറത്ത് പോവുകയാണ്. ഉറക്കമുണർന്ന ആദർശ് നയനയെ കാണാത്തതിനാൽ കാര്യം മനസിലാക്കി പുറത്തിറങ്ങി നോക്കുമ്പോൾ, നയനയും നവ്യയും പോവുന്നതാണ് കാണുന്നത്.

അവരെ ഒറ്റയ്ക്ക് അയച്ചു കൂടെന്ന് കരുതി ആദർശും പിറകെ വരികയാണ്. അപ്പോഴാണ് നവ്യ നീ വരേണ്ടെന്നും, ഞാൻ ഒറ്റയ്ക്ക് നോക്കി വരാമെന്നും,നിന്നെ ഞാൻ ഒരു പാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും പറയുകയാണ് നവ്യ. ഇതു പോലെ കൂടെപിറപ്പുകളെ സ്നേഹിക്കുന്ന ഒരു ചേച്ചിയെയാണ് ആവശ്യമെന്ന് പറയുകയാണ് നയന. അപ്പോൾ അഭി എഴുന്നേറ്റ് വരികയാണ്. നിർമ്മലിന് മെസേജയക്കുകയാണ്. ആദർശ് അവിടെ മറഞ്ഞ് നിന്ന് നോക്കുമ്പോഴാണ് കാല് കല്ലിൽ തട്ടി വീഴാൻ പോകുന്നത്. അത് കണ്ട് നവ്യ ആദർശിനോട് സംസാരിക്കുമ്പോഴാണ് നിർമ്മൽ വരുന്നത്. മുഖം മറച്ചു നിന്ന നയനയുടെ അടുത്തേക്കാണ് നിർമ്മൽ പോകുന്നത്. ഇതൊക്കെയാണ് ഇന്ന് പത്തരമാറ്റൽ നടക്കാൻ പോകുന്നത്.