നവ്യ യഥാർത്ഥത്തിൽ ഗർഭിണി.!! കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ച അഭിയുടെ കരണം പുകച്ച് നവ്യ മാസ് ആകുമ്പോൾ; ആ അടി മുഴക്കത്തിന്റെ ഞെട്ടലിൽ അനന്തപുരി.!! Patharamattu Today 28 June 202

Patharamattu Today 28 June 202 : ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശും നയനയും നവ്യയും പുറത്ത് പോയി വന്നതായിരുന്നു. ആ സമയത്താണ് നവ്യയുടെ കൂടെയുള്ള ഫോട്ടോ കാണിച്ച് ജലജ വഴക്ക് പറയുന്നത്. എൻ്റെ മകൻ ഇതിൻ്റെ പേരിൽ കുടിച്ച് നശിക്കുകയാണെന്ന് പറഞ്ഞപ്പോൾ, നയന സംസാരിക്കുകയായിരുന്നു. ചേച്ചിയെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് പറയുകയായിരുന്നു.

പിന്നീട് ആദർശ് അവൻ 10 ലക്ഷം രൂപയ്ക്ക് ആവശ്യപ്പെട്ടതും, അയാൾ ബ്ലാക്ക് മെയിൽ ചെയ്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പറയുകയാണ് ആദർശ്. ഇങ്ങനെ ഒരു സംഭവമുണ്ടായാൽ ആദ്യം പറയേണ്ടത് ഭർത്താവായ എന്നോടല്ലേയെന്നും, ഇവളെ ഇനി എനിയ്ക്ക് വേണ്ടെന്നും പറയുകയാണ് അഭി. അതിനു മാത്രം നവ്യ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയുകയാണ് മുത്തശ്ശി. അപ്പോഴാണ് ജലജ ഇവൾ ഇനി ഈ വീട്ടിൽ വേണ്ടെന്നും പറഞ്ഞ് നവ്യയെ തള്ളിയിടാൻ പോകുന്നത്. നവ്യ തലകറങ്ങി വീഴുകയാണ്. ഉടൻ തന്നെ മുത്തശ്ശൻ ഡോക്ടറെ വിളിക്കാൻ പറയുകയാണ്. ഡോക്ടറെ വിളിക്കേണ്ടതിൻ്റെ ആവശ്യമില്ലെന്നും, ഇവളുടെ വീട്ടുകാരുടെ സ്ഥിരം സ്വഭാവമാണിതെന്ന് പറയുകയാണ് ജലജ.പിന്നീട് നയന നവ്യയെയും കൂട്ടി റൂമിൽ പോവുകയാണ്.

അപ്പോഴാണ് ഡോക്ടർ വരുന്നത്. ഡോക്ടർ വന്നപ്പോൾ നമ്മൾ ഫാമിലി ഡോക്ടറെ ഒഴിവാക്കിയതിൻ്റെ കാരണം പറയുകയാണ് മുത്തശ്ശൻ.ഞാൻ ആ ഡോക്ടറെ വിളിച്ചിരുന്നെന്നും, ഒരു പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയാൽ എന്തു ചെയ്യുമെന്നും പറഞ്ഞതായി ഡോക്ടർ പറഞ്ഞ് നവ്യയുടെ റൂമിലേയ്ക്ക് പോയി. പുറത്ത് നിന്ന് ജലജ പലതും പറയുകയാണ്. നവ്യ ഇവിടെ നിൽക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ബുദ്ധിമുട്ടുള്ളവർക്ക് പുറത്തു പോകാമെന്ന് പറയുകയാണ് മുത്തശ്ശൻ. അച്ഛൻ എപ്പോഴും നമ്മളെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് പറയുകയാണ് ജലജ.

നവ്യയെ ഡോക്ടർ പരിശോധിച്ച ശേഷം നവ്യ ഗർഭിണിയാണെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ നയനയ്ക്കും, നവ്യയ്ക്കും സന്തോഷമാവുകയാണ്. അഭി ദേഷ്യപ്പെട്ട് നിൽക്കുകയാണ്. പുറത്ത് പോയി ഡോക്ടർ നവ്യ ഗർഭിണിയാണെന്ന് എല്ലാവരോടും പറയുന്നു. ഡോക്ടർ പോയ ശേഷം നവ്യയും നയനയും പുറത്തു വരികയാണ്. എല്ലാവരും വലിയ സന്തോഷത്തിലാണ്. അപ്പോഴാണ് അഭിവരുന്നത്. എനിക്ക് ആ ഫോട്ടോയിലുള്ള സത്യം മനസിലാവാത്തതിനാൽ ഈ കുഞ്ഞിൻ്റെ അച്ഛൻ ഞാനാണെന്നതിൽ സംശയമുണ്ടെന്ന് പറയുകയാണ് അഭി.ഇത് കേട്ട നവ്യ അഭിയുടെ മുഖത്തിട്ട് ഒന്ന് കൊടുക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.