പയർ, കടല, കിഴങ്ങ് കഴിക്കുമ്പോൾ അമിത ഗ്യാസ് ശല്യവും വയർ കമ്പനവും ഉണ്ടാകുന്നത് എന്തുകൊണ്ട് ?

അല്‍പമെങ്കിലും ഗ്യാസ് ട്രബിള്‍ ഇല്ലാത്തവര്‍ ഇന്ന് വിരളമാണ്. ദഹനക്കുറവാണ് ഗ്യാസിനു പ്രധാന കാരണം. കൂടെക്കൂടെ ഏമ്പക്കം വിടുക, വയറിനു സ്തംഭനവും വിമ്മിട്ടവും തോന്നുക, ഛര്‍ദ്ദിക്കാന്‍ തോന്നുക, കീഴ്ശ്വാസം ഉണ്ടാകുക എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വായുകോപംകൊണ്ടു ഉണ്ടാകാം.

ഇന്ന് വിശപ്പില്ലാത്തപ്പോഴും സമയം നോക്കി ഭക്ഷിക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതു തെറ്റാണ്. ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം കട്ടിയുള്ള ആഹാരക്രമം ശീലിച്ചവരുണ്ട്. അത്യധ്വാനം ചെയ്താല്‍ ശരീരത്തിലെ ഏതവയവവും ക്ഷീണിക്കും. വിശ്രമം ശരീരത്തിലെ എല്ലാ പേശികള്‍ക്കും ആവശ്യമാണ്. അമിതഭക്ഷണക്കാര്‍ ആമാശയത്തിന് ഒരു വിശ്രമവും നല്‍കുന്നില്ല. അമിതാഹാരം ഗ്യാസും മറ്റു രോഗങ്ങളും വിളിച്ചു വരുത്തും.

കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും ഗ്യാസ് ധാരാളമായി ഉണ്ടാകുന്നുണ്ട്. പലപ്പോഴും നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കണമെന്നു പറയുന്നുവെങ്കിലും ഇവ ആരോഗ്യകരമാണെങ്കിലും ഗ്യാസും ഇതു വഴി കീഴ് വായു ശല്യവും ഉണ്ടാക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളാണിവ. നാരുകളടങ്ങിയ ഭക്ഷണം കാര്‍ബോഹൈഡ്രേറ്റുകള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ബാക്ടീരിയകളുമായി ചേര്‍ന്ന്‌ വായുവിനും കീഴ് വായു ദുര്‍ഗന്ധത്തിനും കാരണമാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dr Rajesh KumarDr Rajesh Kumar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.