ഇങ്ങനെ ചെയ്യൂ പയർ തഴച്ചു വളരും…

പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം പയർ ഇനി എളുപ്പത്തിൽ കൃഷി ചെയ്യാം. വളരെ എളുപ്പത്തിലും മുടക്കുമുതൽ ഇല്ലാതെയും കൃഷി ചെയ്യാൻ പറ്റുന്ന ഒരു വിഭവമാണ് നമ്മുടെ ഈ പയർ. കൃഷി വളരെ പെട്ടാണ് വിളവെടുക്കാനായും കഴിയും. നമ്മുടെ പരിസരവും പരിസ്ഥിതിയും മണ്ണും പയര് കൃഷിക്ക് അഭികാമ്യമാണ്. ഇനി മുതൽ പയർ കടയിൽ നിന്നും വാങ്ങാതെ അവനവനു വേണ്ട അത്രയും നമ്മുക്ക് കൃഷി ചെയ്യുകയും ബാക്കി വരുന്നത് ഒരു വരുമാന മാർഗവും ആകും. കൂടുതൽ വിളവ് കിട്ടാൻ മണ്ണിന്റെ അസിഡിറ്റി അറിയുകയും അതിനനുസരിച്ച വളം ഇടുകയും ചെയ്തമതി.

കേരളത്തിലെ കാലാവസ്ഥയിൽ നാടൻപയർ വർഷം മുഴുവനും കൃഷി ചെയ്യാം. തെങ്ങിൻ തോപ്പിൽ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബർ മാസങ്ങളിൽ മരച്ചീനിത്തോട്ടത്തിൽ ഒരു ഇടവിളയായും ഇതു വളർത്താം. രണ്ടാം വിളക്കാലത്തും വേനൽക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളിൽ പയർ ഒരു തനി വിളയായിത്തന്നെ വളർത്താവുന്നതേയുളളൂ. വീട്ടുവളപ്പിൽ ഏതു കാലത്തും പയർ വിതയ്ക്കാം.

ഏതുകാലത്തും നാടൻപയർ വളർത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂൺ മാസത്തിൽ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാൽ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.രണ്ടാം വിളക്കാലത്ത് അതായത് സെപ്റ്റംബർ മുതൽ ഡിസംബർ വരെ നെൽപാടത്തിന്റെ ബണ്ടുകളിൽ ഒരു അതിരു വിളയായും പയർ പാകി വളർത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെൽപാടങ്ങളിൽ വിളവെടുപ്പിനു ശേഷം വേനൽക്കാലത്ത് തരിശിടുന്ന വേളയിൽ പയർ ഒരു തനിവിളയായി വളർത്താം.

രണ്ടാം തവണ നൈട്രജൻ വളം വൽകുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വർദ്ധിപ്പിക്കാനും വേരുപടലം പടർന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളർത്തുന്ന ഇനങ്ങൾക്ക് പച്ചക്കറിയിനങ്ങൾക്ക് പടർന്നു വളരാൻ പന്തലിട്ടു കൊടുക്കണം. രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോൾ ഉളള നനയ്ക്കൽ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും. കൂടുതൽ ടിപ്സ് അറിയണ്ടേ? അറിയാൻ വീഡിയോ കാണുക…

പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാൻ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിൾ ഉപയോഗിക്കും, കീടബാധ കണ്ടാലുടൻ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതിൽ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോൺ അല്ലെങ്കിൽ ക്വിനാൽ ഫോസ് എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം. കായതുരപ്പൻമാരെ നിയന്ത്രിക്കുന്നതിന് കാർബറിൽ അല്ലെങ്കിൽ ഫെൻതയോൺ എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കിൽ മരുന്ന് തളി ആവർത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുമ്പ് വിളഞ്ഞ പയർ വിളവെടുത്തിരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാൽ നിർബന്ധമായും 10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.