ചായ കട സ്റ്റൈൽ നാടൻ പഴം പൊരി…

വൈകുന്നേരം ചൂട് ചായേടെ കൂടെ ഒരു പഴം പൊരി കൂടി ആയാലോ, സൂപ്പർ അല്ലെ?? അതുകൊണ്ടു തന്നെ ഇന്ന് ഞാൻ കൊണ്ട് വന്നിരിക്കുന്നത് പഴംപൊരിയുടെ റെസിപ്പി ആണ്. അപ്പൊ നമ്മുക്ക് നോക്കാം എങ്ങനാണ് പെട്ടെന്ന് പഴംപൊരി ഉണ്ടാക്കുന്നത് എന്ന്.

അതിനായിട്ട് ഒരു ബൗളിലേക്കു മൈദാ, പഞ്ചസാര, ഉപ്പു, മഞ്ഞൾ പൊടി, അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇനി ആവശ്യത്തിന് വെള്ളം ചേർത്ത് വിഡിയോയിൽ കാണുന്ന പോലത്തെ പരുവം ആക്കുക. ഇനി നമ്മുക്ക് ഏത്തക്ക നീളത്തിൽ മുറിച്ചു മാവിൽ മുക്കുക. അതിനു ശേഷം ഒരു പാൻ എടുത്തു അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാൽ ഏത്തക്ക ഇട്ടു കൊടുക്കുക. തിരിച്ചും മറിച്ചും ഇട്ടു വറക്കുക. ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ എണ്ണയിൽ നിന്ന് മാറ്റം. സ്വാദിഷ്ടം ആയ പഴംപൊരി റെഡി.

വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക…ഇതുപോലെ ഉള്ള കൂടുതൽ ടിപ്സും രുചി കുട്ടികളും കാണുവാൻ എന്റെ യൂട്യൂബ് ചാനൽ ആയ അച്ചമ്മാസ് കിച്ചൻ / അച്ചാമ്മക്കുട്ടിയുടെ അടുക്കള സബ്സ്ക്രൈബ് ചെയുക…ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു ഓൾ എന്ന ഓപ്ഷനും സെലക്ട് ചെയുക…നന്ദി.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.