ഒരു പിടി കപ്പലണ്ടി ദിവസവും കഴിക്കുന്നവരിൽ സംഭവിക്കുന്ന മാറ്റം…

മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്ന ഒരു പ്രധാന എണ്ണക്കുരുവാണ്‌ നിലക്കടല. പോർച്ചുഗീസുകാരാണ്‌ നിലക്കടല ഇന്ത്യയിൽ എത്തിച്ചത്. ഇന്ന് ഇന്ത്യ നിലക്കടലയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്‌. നിലക്കടല, കപ്പലണ്ടി എന്നിങ്ങനെയുളള പേരുകളില്‍ അറിയപ്പെടുന്ന ഭക്ഷ്യവസ്തു സ്വാദും അതേ സമയം ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒന്നാണ്. ഇതില്‍ നിന്നെടുക്കുന്ന എണ്ണയ്ക്കും ആരോഗ്യവശങ്ങള്‍ ഏറെയുണ്ട്. മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്‌. പലരുടേയും പ്രിയപ്പെട്ട ഒന്നാണ് നിലക്കടല. ഇത് കൊറിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ വിരളമായിരിക്കും. നിലക്കടല കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്‌.

ആഴ്ചയില്‍ ഒരൗണ്‍സ് കപ്പലണ്ടിയോ അല്ലെങ്കില്‍ പീനട്ട് ബട്ടറോ കഴിയ്ക്കുന്നത് ഗോള്‍ സ്‌റ്റോണ്‍ തടയാൻ സഹായിക്കും. ആഴ്ചയില്‍ രണ്ടു തവണ രണ്ടു ടീസ്പൂണ്‍ വീതം പീനട്ട് ബട്ടര്‍ കഴിയ്ക്കുന്നത് സ്ത്രീകളില്‍ കുടല്‍ ക്യാന്‍സര്‍ സാധ്യത 58 ശതമാനവും പുരുഷന്മാരില്‍ 27 ശതമാനവും കുറയ്ക്കും. പാലിനൊപ്പം നിലക്കടല കഴിച്ചാല്‍ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങള്‍ ശരീരത്തിനു ലഭിക്കും.

നിലക്കടല അധികം കഴിയ്ക്കുന്നതും നല്ലതല്ല. ഇത് ചിലരില്‍ അലര്‍ജിയുണ്ടാക്കും. ഇത് കഴിച്ചാല്‍ അസ്വസ്ഥതയനുഭവപ്പെടുന്നെങ്കില്‍ അലര്‍ജി ടെസ്റ്റെടുക്കുക. കപ്പലണ്ടി മിഠായി പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രധാനം ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. easy tips4u

Comments are closed.