പേർളി മാണി മകൾക്ക് ഒരുക്കി വെച്ച പിറന്നാൾ സർപ്രൈസ് കണ്ടോ!? തകര്‍പ്പന്‍ ആഘോഷമാക്കി താരകുടുംബം; കൊച്ചു പൂമ്പാറ്റയായി പാറി നിലാപ്പെണ്ണ്… | Pearle Maaney Daughter Nila Baby 2nd Birthday Celebration Malayalam

Pearle Maaney Daughter Nila Baby 2nd Birthday Celebration Malayalam : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രണയത്തിൽ ആവുകയും വിവാഹിതരാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇവർക്കെതിരെ നിരവധി വിവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു. ഇവരുടെ പ്രണയം എല്ലാം ബിഗ് ബോസ് റേറ്റിംഗ് കൂട്ടാൻ വേണ്ടി ചെയ്തെടുത്ത കാര്യങ്ങളാണെന്ന് പോലും വിവാദങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ ഈ വിവാദങ്ങളെയെല്ലാം തെറ്റിച്ചു കൊണ്ടാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. വിവാഹിതരായി എന്ന് മാത്രമല്ല താരലോകം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ദാമ്പത്യമാണ് ഇപ്പോൾ ഇവരുടെത്. പേളിയുടെയും ശ്രീനിഷിന്റെയും ഏക മകളാണ് നില. അച്ഛനെയും അമ്മയെയും പോലെ നിലയും ഒരു സെലിബ്രിറ്റിയാണ്. നില ജനിച്ചപ്പോൾ മുതൽ ആരാധകർ ഏറ്റെടുത്ത താരപുത്രിയാണ്.നിലയുടെ ഓരോ വീഡിയോയും പേളിയും ശ്രീനിഷും പങ്കുവയ്ക്കുമ്പോൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിത തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പുതിയൊരു സന്തോഷ വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്.

നില മോൾ രണ്ടാം വയസ്സിലേക്ക് കടന്നിരിക്കുകയാണ്. നില മോളുടെ പിറന്നാൾ വിശേഷങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ കുഞ്ഞൂടുപണിഞ്ഞ നിറപുഞ്ചിരിയോടെ നിൽക്കുന്ന നിലയെ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് വളരെയധികം സന്തോഷം തോന്നുന്നു. മഴവില്ല് പോലെയുള്ള കുട്ടിക്കുപ്പായത്തിൽ ഒരു കുഞ്ഞി മാലാഖയെ പോലെയാണ് നിലയെ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്നത്. പേളിയുടെയും ശ്രീനിഷിന്റെയും വസ്ത്രങ്ങളും നിലയുടെ വസ്ത്രങ്ങളും ഒരേ പാറ്റേണിലുള്ളവയാണ്. ശ്രീനിഷ് വളരെ സ്നേഹത്തോടെ ആണ് പേളിയെയും കുഞ്ഞുനിലയെയും കൊണ്ടുനടക്കാറുള്ളത്.

ശ്രീനിഷ് പേളിയെ സപ്പോർട്ട് ചെയ്യുന്നതെല്ലാം പ്രേക്ഷകർ കാണുന്നതാണ്. കഴിഞ്ഞദിവസമാണ് ഇവരുടെ യൂട്യൂബ് ഷോക്ക് വേണ്ടി പുതിയ ഒരു സ്റ്റുഡിയോ തന്നെ ഓപ്പൺ ചെയ്തത്. പേളിയുടെ ഈ സ്റ്റുഡിയോക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് ഭർത്താവ് ശ്രീനിഷ് തന്നെയാണ്. ഇവർ ഓരോ വീഡിയോയും പങ്കുവെക്കുമ്പോൾ കുഞ്ഞുനിലയുടെ കുസൃതിയും തമാശകളും കാണാൻ പ്രേക്ഷകർ ഓടി എത്താറുണ്ട്. ഇപ്പോഴിതാ നില തന്നെ രണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്. Neela turns 2 എന്ന അടിക്കുറിപ്പ് പോലെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകർ മാത്രമല്ല നിരവധി താരങ്ങളും ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.

Rate this post