
കൂട്ടത്തിൽ മൂന്നാമനെ കാത്ത് നിലു ബേബിയും അപ്പൂസും!! രണ്ടാളെ ഒക്കത്തും മൂന്നാമത്തെ ആളെ വയറിലും ചുമന്ന് പേർളി സിസ്റ്റർ; താര കുടുംബത്തിൽ ആഘോഷ പൊടിപൂരം… | Pearle Maaney Sister Rachel Maaney Happy News Viral Malayalam
Pearle Maaney Sister Rachel Maaney Happy News Viral Malayalam : പ്രേക്ഷകരുടെ പ്രിയതാരം ആണ് പേളി മണി. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനിഷ് പ്രേക്ഷകരുടെ ഇഷ്ട താരം തന്നെ. ഇരുവരെയും പ്രേക്ഷകർ തങ്ങളുടെത് എന്നപോലെ സ്നേഹിക്കാൻ തുടങ്ങിയത് ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ്. ഈ പരമ്പരയിൽ ഇരുവരും മത്സരാർത്ഥികളായി എത്തുകയും ഈ ഷോയിൽ വെച്ച് തന്നെ ഇവർ തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
ഇവരുടെ പ്രണയത്തിന് നിരവധി വിവാദങ്ങൾ അക്കാലത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരുടെയും സന്തോഷകരമായ ദാമ്പത്യം കാണുമ്പോൾ പ്രേക്ഷകർ തന്നെ കൈയ്യടിക്കുകയാണ്. ആരും കൊതിച്ചു പോകുന്ന അസൂയാവഹമായ സന്തോഷകരമായ ജീവിതമാണ് ഇരുവരും മുന്നോട്ടു കൊണ്ടു പോകുന്നത്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിക്കാറുണ്ട് ഇവർക്ക് ഒരു മകളാണ് നില.

നില മോൾക്കും സമൂഹമാധ്യമങ്ങൾ നിറയെ ആരാധകരാണ്. ജനിച്ചു വീണപ്പോൾ മുതൽ സെലിബ്രിറ്റി ആയ ഒരു കുഞ്ഞു താരമാണ് നില. ഈ കുഞ്ഞിന്റെ കളിയും ചിരിയും കാണാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. കഴിഞ്ഞ ദിവസം സഹോദരി റേച്ചൽ മാണിയുടെ വിശേഷങ്ങൾ നിലയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരുന്നു. റേച്ചൽ ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുകയാണ്.
ഇരുവരും ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റേച്ചലിന്റെ കുഞ്ഞിനെ പേളി മണിയും പേളി മണിയുടെ കുഞ്ഞിനെ റേച്ചലും എടുത്തിരിക്കുന്ന ഒരു ചിത്രമാണിത്. ” When we swapped the babies ” എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ടാണ് ലക്ഷക്കണക്കിന് ലൈക്കുകൾ ഈ ചിത്രത്തെ തേടി എത്തിയിരിക്കുന്നത്. പേളി മാണിയുടെ കുടുംബത്തിലേക്കുള്ള അടുത്ത കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും കുടുംബവും ഒപ്പം ആരാധകരും.