പേനകളുടെ അടപ്പിൽ ഓട്ട എന്തിന്..? നിങ്ങൾക്ക് അറിയാമോ

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ചെറുതെന്ന് പറഞ്ഞു നമ്മള്‍ തള്ളിക്കളയുന്ന പലകാര്യങ്ങള്‍ക്ക് പിന്നിലും വളരെ വലിയ കാരണമുണ്ടാകും.. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്.

അതുപോലെ തന്നെ പേനയുടെ അടപ്പിലെ ദ്വാരം നിസ്സാരമല്ല. ഇത് നമ്മളില്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകുമെങ്കിലും ഇതുകൊണ്ടുള്ള ഗുണം എന്താണെന്ന് അറിവുള്ളവര്‍ വളരെ കുറവായിരിക്കും. പേനയുടെ അടപ്പ് വായിലിടുകയും കടിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ശീലമാണ്. ഈ ദുശ്ശീലം ചിലപ്പോഴെല്ലാം ദുരന്തകാരണമാവാറുണ്ട്.

അറിയാതെ അടപ്പ് വിഴുങ്ങി പോകുന്ന സാഹചര്യമുണ്ടായാല്‍ മരണത്തിന് പോലും കാരണമാകാറുണ്ട്. പേനയുടെ അടപ്പില്‍ ആവശ്യത്തിന് ദ്വാരമുണ്ടെങ്കില്‍ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാല്‍ പോലും ശ്വാസം തടസം ഉണ്ടാകില്ല.

നമ്മുടെ ജീവത്തിൽ എന്നും കാണുന്ന പലസാധനങ്ങളുടെയും യഥാർത്ഥ ഉപയോഗങ്ങൾ ഇതാണ് വീഡിയോ കാണാം.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Comments are closed.