ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഒരു സവാള മതി…😱

ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഒരു സവാള മതി…😱 വീട്ടിൽ സ്വന്തമായി ഒരു അടുക്കളത്തോട്ടം അത് നിർമ്മിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. അതിനു വേണ്ടി പല തരത്തിലുള്ള പച്ചക്കറികളും മറ്റും നമ്മൾ നട്ടു പിടിപ്പിക്കാറുണ്ട്. പച്ചമുളകും പയറും തുടങ്ങി ഒട്ടനവധി പച്ചക്കറികൾ നമ്മുടെ പച്ചക്കറി തോട്ടത്തിൽ നമ്മൾ കൃഷി ചെയ്യാറുണ്ട്. എന്നാൽ ഇവിടെയെല്ലാം വില്ലനായി വരുന്ന ഒരാളാണ് വെള്ളിച്ച. എങ്ങിനെ ഈ വെള്ളിച്ചയെ തുരത്താം എന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്.

സബോള ഉപയോഗിച്ച് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി ജൈവകീടനാശിനി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമുക്ക് ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയും. ഈ ജൈവ കീടനാശിനി നമ്മുടെ എല്ലാ പച്ചക്കറി തോട്ടത്തിലെ ചെടികളിലും തെളിച്ചു കൊടുകാവുതാണ്. സ്പ്രേ ചെയ്യുന്ന ബോട്ടിൽ ഉണ്ടെങ്കിൽ അതിൽ ആക്കി കൊടുക്കുന്നതും നല്ലതായിരിക്കും. വെളിച്ച ശല്യം വരുന്നതിനു മുമ്പും ഇത് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

ഇതെങ്ങനെ തയ്യാറാക്കി എടുത്തു നോക്കാം. അതിനായി ഒരു സബോള ചെറുകഷണങ്ങളായി എടുക്കുക. പിന്നീട് രണ്ട് മൂന്ന് വെളുത്തുള്ളിയും അതിൽ ചേർക്കുക. ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. എന്നിട്ട് ഒരു കുപ്പിയിൽ എയർ ടൈറ്റായി ഒരു ദിവസം വയ്ക്കുക. പിന്നീട് അരിച്ചെടുത്ത് ഇതിൽ ഇരട്ടി വെള്ളം ചേർത്ത് നമുക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. വെള്ളീച്ചയെ തുരത്തൻ വളരെ നല്ല ഒരു ജൈവകീടനാശിനി ആണിത്…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Safi’s Home Diary

Comments are closed.