ഫാക്ടറികളിൽ അച്ചാറുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? കൗതുകകരമാണ് ആ കാഴ്ച … | Pickle Production In Factory Malayalam

Pickle Production In Factory Malayalam : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്ണ വസ്തുക്കളിൽ ഒന്നാണ് അച്ചാർ. ഭക്ഷണത്തിനൊപ്പം അൽപ്പം അച്ചാറും കൂടി ഉണ്ടെങ്കിൽ ഭക്ഷണത്തിനു സ്വദ് ഇരട്ടിക്കും എന്നു കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് 54 രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യുന്ന പ്രധാന ഭക്ഷണ വസ്തു ക്കളിലൊന്നാണ് അച്ചാർ. ഇന്ന് എല്ലാ മാർക്കറ്റിലും പലതരത്തിലുള്ള അച്ചാറുകൾ ലഭ്യമാണ് മാങ്ങ, നാരങ്ങ, കുക്കുമ്പർ, വെളുതുള്ളി, ഇറച്ചിയും, മീനുവരെ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പല തരത്തിലുള്ള അച്ചാറുകൾ വാങ്ങുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട് എങ്ങനെയാണിവ നിർമിക്കുന്നതെന്ന്. രണ്ട് വ്യത്യസ്ത അച്ചാറുകൾ ഫാക്റ്ററികളിൽ നിർമിക്കുന്നതെങ്ങനെയെന്ന് നമ്മുക്ക് നോക്കാം.

ആദ്യം തന്നെ മാങ്ങ അച്ചാർ ഉണ്ടാകുന്നതെങ്ങനെയെന്ന് നോക്കാം. അച്ചാറിടുന്നതിനായി മാങ്ങകൾ തോട്ടത്തിൽ നിന്നും തറയിൽ വീണ് കേടാവാത്ത വിധം പറിചെടുത്തതോടെ ഫാക്റ്ററിയിൽ പ്രോസസ് ചെയ്യാൻ എത്തിക്കുന്നതോടെയാണ് അച്ചാറിടാനുള്ള ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഫാക്റ്ററിയിൽ എത്തുന്ന പച്ചമാങ്ങ കൾ ആദ്യം തന്നെ ശുദ്ധ ജലത്തിൽ നന്നായി കഴുകിയെടുക്കും അതിനു ശേഷം ഉപ്പ് വെള്ളത്തിലും നന്നായി കഴുകിയെടുക്കും ഇതിങ്ങനെ ചെയ്യുന്നത് മാങ്ങയുടെ പുറംഭാഗത്തുള്ള അണുക്കൾ നശിക്കാൻ വേണ്ടിയാണ്. മാങ്ങ ഉപ്പ് വെളുത്തിൽ കഴുകിയെടുത്തതിനുശേഷം വീണ്ടും ശുദ്ധ ജലത്തിൽ കഴുകിയെടുത്ത് ഈർപ്പ രഹിതമാക്കി അടുത്ത ഘടത്തിലേക്ക് അയക്കും.

ഉണക്കിയെടുത്ത മാങ്ങകൾ അച്ചാറിടുന്നതിനായിട്ടുള്ള വലുപ്പത്തിലും ആകൃതിയിലും സ്ലൈസിങ് മെഷീൻ ഉപയോഗിച്ച് മുറിചെടുക്കുന്ന പ്രക്രിയയാണ്. അതിനു ശേഷം മുറിചെടുത്ത കഷ്ണങ്ങൾ ശേഖരിച്ച് അടുത്ത ഘടത്തിലേക്കയക്കും. മുറിചെടുത്ത മാങ്ങ കഷ്ണങ്ങൾ ഉപ്പ് വെള്ളം നിറച്ച ടാങ്കിലേക്ക് നാൽപത്തിയെട്ടു മണിക്കൂറോളം ഇട്ടു വെക്കും ഇങ്ങനെ ചെയ്യുന്നത് അച്ചാറിടാനുള്ള വസ്തു ഫർമെന്റേഷൻ പ്രക്രിയക്ക് വിധേയമാകുന്നതിനു വേണ്ടിയാണ്. നാൽപ്പത്തിയെട്ട് മണിക്കൂറോളം ഉപ്പ് വെള്ളത്തിൽ കിടന്ന മാങ്ങ കഷ്ണങ്ങൾ ആവിശ്യത്തിലേറെ ഉപ്പ് വലിച്ചെടുക്കും അതുകൊണ്ടു തന്നെ ടാങ്കിൽ നിന്ന് പുറത്തെടുത്ത മാങ്ങ കഷ്ണങ്ങൾ ഡിസാർട്ടിഫിക്കേഷൻ പ്രക്രിയക്ക് വിധേയമാക്കും പല തവണ ശുദ്ധജലത്തിൽ കഴുകിയാണ് ഈ പ്രക്രിയ സാധ്യമാക്കുന്നത്.

അതിനു ശേഷം അച്ചാറിടുന്നതിന്റെ ഏറ്റവും പ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മാങ്ങ കഷ്ണങ്ങൾ വലിയ ഒരു മിക്സിങ് മഷീനിലേക്ക് നിറയ്ക്കും വെറും മാങ്ങ കഷ്ണങ്ങളെ സ്വദുള്ള അച്ചാറാക്കി മാറ്റുന്നു അതിനു പ്രധാനമായിട്ടുള്ള മാസാലകൾ മിക്സിങ് മെഷിനിലേക്ക് കൃത്യമായ അളവിൽ ചേർക്കുന്നു.കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Factory TV