സദ്യ സ്പെഷ്യൽ പൈനാപ്പിൾ പുളിശ്ശേരി…

ചേരുവകൾ

  • പൈനാപ്പിൾ ഇടത്തരം പഴുത്തത് -1എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • മഞ്ഞൾ പൊടി -അര ടീസ്പൂൺ
  • തേങ്ങ -അരക്കപ്പ്
  • തൈര് -അര കപ്പ്
  • ജീരകം – കാൽ ടീസ്പൂൺ
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • വെള്ളം – ഒരു കപ്പ്
  • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
  • കടുക് – 2 ടേബിൾസ്പൂൺ
  • വറ്റൽ മുളക് – 4 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് പൈനാപ്പിൾ പച്ചമുളകും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചെടുക്കാം. പകുതി വേവായാൽ കുറച്ചു ഉപ്പു ചേർത്തു കൊടുക്കാം. തേങ്ങ ജീരകവും ഒരു പച്ചമുളകും കുറച്ചു വെള്ളവും ചേർത്ത് അരച്ചെടുക്കണം. തേങ്ങാ കൂട്ടും അരക്കപ്പ് തൈരും ഒന്ന് യോജിപ്പിച്ചതിനുശേഷം വേവിച്ച പൈനാപ്പിളിൽ ചേർത്ത് ഒന്ന് ഇളക്കാം, ഇളക്കിയതിനുശേഷം ഇതിൽ കടുകും കറിവേപ്പിലയും വറ്റൽ മുളകും താളിച്ച് ഒഴിക്കാം നല്ല രുചിയുള്ള സദ്യക്ക് ഒഴിച്ചുകൂടാനാവാത്ത പൈനാപ്പിൾ പുളിശ്ശേരി തയ്യാർ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.