ഇനി പ്ലാസ്റ്റിക് കുപ്പിയിൽ ഒരു കൊടം വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം…!
ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി. മധ്യേഷ്യയും മെഡിറ്ററേനിയൻ പ്രദേശങ്ങളുമാണ് വെളുത്തുള്ളിയുടെ ജന്മസ്ഥലങ്ങൾ എന്നു പറയുന്നു. വളരെ പുരാതനകാലം മുതൽ തന്നെ ഈജിപ്തിലും ഗ്രീസിലും കൃഷി ചെയ്തുവന്നിരുന്നതായി രേഖകൾ ഉണ്ട്.
കേരളത്തിലെ വെളുത്തുള്ളി കൃഷി ഇടുക്കിയിലെ ദേവികുളം താലൂക്കിലെ വട്ടവട ഗ്രാമത്തിലാണ്. ഭാരതത്തിൽ ഉത്തർ പ്രദേശ്, ബിഹാർ,കർണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി കൃഷിചെയ്യുന്നു. വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റർവരെ ഉയരം വയ്ക്കും. നീണ്ട് മാംസളമായ ഇലകൾ പരന്നതാണ്.
താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകൾ നീണ്ട് വളരുന്നു. ഇതിലാണ് വെള്ളനിറത്തിൽ പൂക്കൾ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബൾബാകൃതിയിലാണെങ്കിലും ഉള്ളിൽ നേർത്ത സ്തരങ്ങളിൽ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ് കാണുക. പച്ചക്കറികൾക്കും ഇറച്ചിക്കും രുചിയും മണവും നൽകുന്നതിനും അച്ചാറുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനും വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mums Daily
Comments are closed.