പച്ചക്കറികളിലെ , പഴങ്ങളിലെ വിഷം അകറ്റാന്‍…!!

പച്ചക്കറികളും പഴങ്ങളും പൈപ്പ് വെളളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും. കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുളള മൂന്ന് ഇതളെങ്കിലും അടര്ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെളളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം. പാവയ്ക്കയുടെ മുളളുകള്ക്കി ടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെളളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും.

പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേ ഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്ത്തന ചെറു ചൂടുവെളളത്തില്‍ മുക്കിവയ്ക്കുക. കട്ടിയേറിയ തൊലിയുളള പച്ചക്കറികൾ‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെളളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെളളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി. പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പിട്ട ചെറുചൂടുവെളളത്തില്‍ അര മണിക്കൂര്‍ വെയ്ക്കുക. നന്നായി വൃത്തിയാകും. പച്ചക്കറികള്‍ പുളിവെളളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെളളത്തില്‍ കഴുകിയെടുക്കുക. ധാന്യങ്ങള്‍ ഒന്ന് ആവി കയറ്റിയശേഷം മാത്രം ഉപയോഗിക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mini Pedia

Comments are closed.