അറിയാതെ പോലും കഴിക്കരുത് ഇവയൊന്നും…

പ്രകൃതി ജന്യമായത്, പ്രത്യേകിച്ച് സസ്യജന്യമായത് എല്ലാം ആരോഗ്യ സംവര്‍ധകം ആയില്ല. പ്രകൃതിയില്‍ “100% സസ്യജന്യമായ” മനുഷ്യ ജീവന് ഹാനീകരകമായ പലതും ഉണ്ട്, അതില്‍ ചിലതിനെക്കുറിച്ച് കേൾക്കാം
അത്തരത്തിൽ ഒന്നാണ് കുന്നിക്കുരു, പൊട്ടിക്കാതെ അതേപടി വിഴുങ്ങിയാൽ അതപ്പാടെ മലത്തിൽക്കൂടി പുറത്തു പോവും. പലപ്പോഴും അപകടം ഒന്നും സംഭവിക്കില്ല. ചവച്ചരച്ചു കഴിച്ചാൽ ഒരെണ്ണം മതി.

ഇതിലെ അപകടകാരിയായ ഘടകം “അബ്രിൻ“ എന്ന വിഷമാണ്. എന്ന വിഭാഗത്തിൽപ്പെടുന്ന വിഷം. ആദ്യം ഇത് ഛർദിയും വയറിളക്കവും ഉണ്ടാക്കും. അതുകഴിഞ്ഞ് ഈ വിഷം ഹൃദയത്തെ ആണ് പ്രധാനമായി ബാധിക്കുന്നത്. ഹൃദയതാളം തെറ്റും. അതിന്റെ പ്രവർത്തനം ആകെ തകരാറിൽ ആവും. ചിലപ്പോവ്‍ ഞരമ്പുകളെയും കിഡ്നിയെയും ബാധിക്കും. മരണം സംഭവിക്കാൻ 90 മുതൽ 120 മില്ലിഗ്രാം വരെ പൊടി ഉള്ളിൽ ചെന്നാൽ മതി, അതായത് ഒന്നോ രണ്ടോ കുരു.

ഇത്തരത്തിൽ ഒന്നാണ് ആവണക്ക്. വേദനയ്ക്കും മറ്റും മരുന്നായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, കായ ഉള്ളിൽ ചെന്നാൽ മാരക വിഷമാണ്. റിസിൻ എന്നു പേരുള്ള toxalbumin വളരെ അപകടകാരിയാണ്. അഞ്ചു മുതൽ 10 വരെ കുരുക്കൾ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. മറ്റൊന്നാണ് കമ്മട്ടി (Jatropha curcas).മറ്റൊന്നാണ് എരുക്ക് (Calotropis). പർപ്പിൾ നിറത്തിലുള്ള പൂക്കളുണ്ടാവുന്ന Calotropis gigantia, വെള്ള നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്ന Caltrops procera എന്നീ രണ്ടു വിഭാഗങ്ങളാണ് സാധാരണ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.