അവധി ആഘോഷിഷം ആൻഡമാൻ നിക്കോബാർ ദ്വീപിൽ..!! മനോഹര ചിത്രങ്ങളും വീഡിയോയുമായി പ്രിയതാരം… | Poornima Indrajith At Andaman Nicobar Islands
Poornima Indrajith At Andaman Nicobar Islands : സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങുന്ന താരമാണ് നടി പൂർണ്ണിമ ഇന്ദ്രജിത്ത്. താരത്തിന്റെ വിശേഷങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. വലിയൊരു താരകുടുംബത്തിന്റെ ഭാഗമാണ് പൂർണ്ണിമ. നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂർണ്ണിമ. മലയാളികളുടെ പ്രിയതാര ജോഡികളാണ് ഇന്ദ്രജിത്തും പൂർണിമയും.പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൂർണ്ണിമയുടേത്.
കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ബിസിനസ് സംരംഭവും നടത്തുന്നുണ്ട് പൂർണ്ണിമ. സിനിമയിൽ അഭിനയിക്കുന്നതിനൊപ്പം തന്നെ ടെലിവിഷൻ ഷോകളുടെ അവതാരകയായും വിധികർത്താവായുമെല്ലാം പ്രത്യക്ഷപ്പെടാറുണ്ട് പൂർണ്ണിമ. വേറിട്ട അവതരണശൈലിയും ശബ്ദമികവുമെല്ലാം പൂർണ്ണിമയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കാറുണ്ട്. താരദമ്പതികൾ പോലെ തന്നെയാണ് മക്കളും സോഷ്യൽ മീഡിയയിൽ സജീവമായ പ്രാർത്ഥനയ്ക്കും നക്ഷത്രക്കും ആരാധകർ ഏറെയാണ്.
പിന്നണി ഗായികയായി മാറിയ പ്രാർത്ഥനക്ക് ഒപ്പം തന്നെയാണ് അഭിനയരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്നത് നക്ഷത്രയും ഉള്ളത്. പൂർണ്ണിമയുടെ പുതിയ സിനിമകൾക്ക് കാത്തിരിക്കുന്ന ആരാധകർ ഏറെയാണ്. വിവാഹശേഷവും സിനിമയിൽ ആക്റ്റീവായ താരമാണ് പൂർണ്ണിമ. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പൂർണിമ വിവാഹിതയാവുന്നതും പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതും.
ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളിൽ വന്നുപോയിട്ടുണ്ടങ്കിലും പൂർണമായി ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ്. നിലവിൽ വളരെ സെലക്റ്റീവായ അഭിനേത്രിയാണ് പൂർണ്ണിമ. വേറിട്ട ഫാഷൻ സങ്കൽപ്പങ്ങളും പൂർണ്ണിമയെ ഹൈലൈറ്റ് ചെയ്യുന്ന മികവാണ്. ഇപ്പോഴിതാ താരം ആൻഡമാനിൽ സോളോ ട്രിപ്പുമായി പോയ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്…