ഇതിൽ അമ്മയേതാ മകളേതാ; പൂർണിമ ഇന്ദ്രജിത്ത് പങ്കുവെച്ച ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത് ഇങ്ങനെ… | Poornima Indrajith Latest Pics Goes Viral News Malayalam
Poornima Indrajith Latest Pics Goes Viral News Malayalam : ഒരു അഭിനേത്രി എന്നതിലുപരി ഫാഷൻ ഡിസൈനറായും ടെലിവിഷൻ അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറിയ അഭിനേത്രി ആണല്ലോ പൂർണിമ ഇന്ദ്രജിത്ത്. കുടുംബപരമായി സിനിമയുമായി ഏറെ ബന്ധമുള്ളവരാണ് എന്നതിനാൽ തന്നെ ഈയൊരു താര കുടുംബത്തിന്റെ വിശേഷങ്ങളും മറ്റും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ഭർത്താവ് ഇന്ദ്രജിത്തിനെ പോലെ തന്നെ അഭിനയരംഗത്ത് ഏറെ സജീവമായ പൂർണിമ ചുരുങ്ങിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.
വിവാഹത്തിനു മുമ്പ് സിനിമയിൽ സജീവമായിരുന്നു എങ്കിലും പിന്നീട് വിവാഹത്തിനു ശേഷം അഭിനയ ലോകത്തുനിന്നും ഇവർ വിട്ടുനിൽക്കുകയായിരുന്നു. തുടർന്ന് വൈറസ് എന്ന ചിത്രത്തിൽ ഡോക്ടർ വേഷത്തിൽ ശക്തമായ ഒരു തിരിച്ചുവരവും പൂർണിമ നടത്തിയിരുന്നു. അമ്മയെ പോലെ തന്നെ മകളായ പ്രാർത്ഥന ഇന്ദ്രജിത്തിനും സെലിബ്രിറ്റി താര പരിവേഷം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ നൽകാറുള്ളത്. അമ്മയും അച്ഛനും അഭിനയത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുമ്പോൾ സംഗീതത്തിലും നൃത്തത്തിലും ആണ് പൂർണിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന താരങ്ങളായതിനാൽ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മകൾ പ്രാർത്ഥനക്കൊപ്പം അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
“ബ്ലറി നൈറ്റ്സ്” എന്ന ക്യാപ്ഷനിൽ കണ്ണാടിയിൽ പ്രതിഫലിക്കുന്ന തങ്ങളുടെ ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. മാത്രമല്ല ഈയൊരു ഫോട്ടോകൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ, നിങ്ങൾ ഇരുവരും ചങ്ങാതിമാരാണോ, അമ്മയെയും മകളെയും തിരിച്ചറിയാൻ സാധിക്കുന്നില്ലല്ലോ എന്ന തരത്തിലുള്ള പല കമന്റുകളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.