സ്വന്തം വീടിൻ്റെ തേപ്പ് പണി ചെയ്യുന്ന താരത്തെ കണ്ട് ഞെട്ടി ആരാധകർ..!! താരജാഡകൾ ഇല്ലാതെ ഇഷ്ടതാരം… | Poornima Indrajith Thepp Video
Poornima Indrajith viral thepp video : മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് പൂർണിമ ഇന്ദ്രജിത്തും ഇന്ദ്രജിത്ത് സുകുമാരനും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. താരത്തിനെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്.
വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും മാറിനിന്ന പൂർണിമ, വൈറസ് എന്ന സിനിമയിലൂടെ ശക്തമായ ഒരു മടങ്ങി വരവ് നടത്തിയിരുന്നു. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. സ്വന്തം വീടിൻ്റെ തേപ്പ് പണി നിർവ്വഹിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണിക്കുന്നത്.
“സ്വന്തം വീട് പണിയുന്നതിന്റെ സന്തോഷം!” എന്നു പറഞ്ഞാണ് പൂർണിമ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം വീട് സ്വയം പണിയുമ്പോൾ വല്ലാത്ത സന്തോഷം ആണെന്നാണ് താരം പറയുന്നത്. എങ്ങനെയാണ് നല്ല പോലെ തേക്കുന്നത് എന്ന് ബംഗാളികൾക്ക് താരം പറഞ്ഞു കൊടുക്കുന്നതും കാണാം. താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി വന്നുകൊണ്ടിരിക്കുന്നത്. തേപ്പുകാരി, തേപ്പ് നടത്തി നല്ല പരിചയം ഉണ്ടല്ലോ, ആദ്യമായിട്ടാണ് ഒരു തേപ്പിന് ഇത്രേം ലൈക് കിട്ടുന്നത് എന്നിങ്ങനെ നിരവധി രസകരമായ കമെന്റുകളാണ് വന്ന്കൊണ്ടിരിക്കുന്നത്.