Potato Tasty Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഉരുളകിഴങ്ങ് കൊണ്ട് ഒരു വെറൈറ്റി റെസിപ്പിയാണ്. വൈകീട്ടൊക്കെ കഴിക്കാവുന്ന ഒരു കിടിലൻ ഐറ്റം. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണല്ലോ ഉരുളകിഴങ്ങ്. വീട്ടിൽ ഉരുളകിഴങ്ങ് ഉണ്ടെങ്കിൽ ഒന്ന് തയ്യാറാക്കി നോക്കൂ. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാകുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം ഒരു ബൗളിൽ കുറച്ച് വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് തൊലികളഞ്ഞ ഉരുളക്കിഴങ്ങ് ഒരു ഗ്രേറ്ററിൽ നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക. ഉരുളകിഴങ്ങ് പാത്രത്തിൽ ഇടുകയാണെങ്കിൽ അത് വേഗം കറപിടിക്കുന്നതുകൊണ്ടാണ് നമ്മൾ വെള്ളത്തിലേക്ക് ഇങ്ങനെ ഇടുന്നത്. രണ്ട് ഉരുളക്കിഴങ്ങാണ് നമ്മൾ ഇങ്ങനെ ചെയ്തെടുക്കുന്നത്. ഇനി ഇത് രണ്ടുമൂന്ന് തവണ നല്ലപോലെ കഴുകിയെടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക.
എന്നിട്ട് ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കലക്കിയെടുക്കുക. എന്നിട്ട് ഇതിലേക്ക് ഉരുളകിഴങ്ങ് ഗ്രേറ്റ് ചെയ്തത് പിഴിഞ്ഞിടുക. അടുത്തതായി 1 സവാള, 3 പച്ചമുളക്, 3 അല്ലി വെളുത്തുള്ളി, കറിവേപ്പില എന്നിവ ചെറിയ കഷ്ണങ്ങളായി അടിച്ചെടുക്കുക. അടുത്തതായി ഒരു ബൗളിലേക്ക് ഉപ്പുവെള്ളത്തിലിട്ട ഉരുളകിഴങ്ങ് ഊറ്റിയെടുത്ത് ഇട്ടുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് 2 spn മൈദ, 1 spn കോൺഫ്ലോർ, മുളക് ചതച്ചത് അടിച്ചെടുത്ത സവാള-പച്ചമുളക് എന്നിവ ചേർക്കുക.
എന്നിട്ട് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടി നമുക്കിതിൽ ചേർത്ത് കൊടുക്കാവുന്നതാണ്. അടുത്തതായി ഇത് ഫ്രൈ ചെയ്തെടുക്കുക. അതിനായി ചൂടായ ഒരു പാനിലേക്ക് അൽപം എണ്ണയൊഴിച്ച് നല്ലപോലെ ചൂടാക്കുക. എന്ന ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കുറേശെ ആയി ഇട്ടുകൊടുക്കാവുന്നതാണ്. അങ്ങിനെ ഉരുളക്കിങ്ങുകൊണ്ടുള്ള ടേസ്റ്റിയായ സ്നാക്ക് റെഡി. Video credit: E&E Creations