താരപുത്രൻ ഇപ്പോൾ എവിടെയെന്ന് അറിഞ്ഞോ..!? ശ്വാസം അടക്കിപിടിച്ചല്ലാതെ ഇത് കാണാൻ കഴിയില്ല; കുന്നും മലകളും താണ്ടി താരം അവിടെയും എത്തി… | Pranav Mohanlal Adventurous Life Story Malayalam

Pranav Mohanlal Adventurous Life Story Malayalam : മലയാളികൾക്ക് എന്നും ഒരു കൗതുകം തന്നെയാണ് താരപുത്രൻ പ്രണവ് മോഹൻലാൽ. സിനിമകൾ മാത്രമല്ല യാത്രകളും തന്നോട് ചേർത്തുപിടിക്കുന്ന ആളാണ് പ്രണവ്. യാത്രകൾ എന്ന് പറയുമ്പോൾ വെറും യാത്രകളൊന്നും തന്നെയല്ല, വ്യത്യസ്തമായ… സാഹസികവും ശ്രദ്ധേയവുമായ വേറിട്ട യാത്രകളാണ് പ്രണവിന്റെ കാര്യത്തിൽ സംഭവിക്കാറുള്ളത്.

ഒരു താരപുത്രൻ എന്ന നിലയിലുള്ള ഒരു ജാഡയുമില്ലാതെയാണ് പ്രണവിന്റെ യാത്രകൾ. ഹൃദയത്തിന് ശേഷം പ്രണവ് ഇനി ഏത് സിനിമയിലാണ് അഭിനയിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി ആരാധകർക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കവേയാണ് ഇപ്പോഴിതാ പ്രണവിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്പെയിനിലാണ് ഇപ്പോൾ താരം. വലിയ കുന്നുകൾക്ക് മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ് ആള്.

ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള പ്രണവിന്റെ പുത്തൻ ചിത്രം ഏവർക്കും ഒരു പുതിയ അനുഭൂതി തന്നെയാണ് സമ്മാനിക്കുന്നത്. പ്രണവിന്റെ യാത്രകൾ പണ്ടും മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു സാധാരണക്കാരനെ പോലെ എല്ലായിടങ്ങളിലും യാത്ര ചെയ്യുന്നതാണ് പ്രണവിന്റെ ശീലം. സിനിമക്കൊപ്പം പ്രണവ് ആനന്ദം കണ്ടെത്തുന്ന ഒരു കാര്യം തന്നെയാണ് അത്‌. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകനായിരുന്നിട്ടും ആ ഒരു ഭാവമൊന്നുമില്ലാതെയാണ് പ്രണവിന്റെ യാത്രകൾ.

പ്രണവിന്റെ യാത്രകളുടെ ചിത്രങ്ങൾ കാണുമ്പോൾ ആരാധകർ കമ്മന്റുകൾ കൊണ്ട് മൂടുകയാണ്. പ്രണവ് ഫാൻസിന് കൂടുതൽ സ്വകാര്യ അഹങ്കാരമായി മാറുകയാണ് പുതിയ വാർത്തകളും വിശേഷങ്ങളും. ലാലേട്ടൻ തുടർന്നുപോരാത്ത യാത്രാകമ്പമാണ് മകൻ പ്രണവിനുള്ളത്. ഇത് എങ്ങനെ ഉണ്ടായ ശീലമെന്ന് ചോദിക്കുന്നവരും സോഷ്യൽ മീഡിയയിലുണ്ട്. പ്രണവ് കയറിയിറങ്ങുന്ന കടകൾ പോലും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.