പ്രമേഹത്തിന് കരിഞ്ജീരകം…

ഇന്ത്യയില്‍ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരകച്ചെടിയില്‍ നിന്നാണ് സര്‍വ്വരോഗ സംഹാരിയായി വ്യത്യസ്ഥനാടുകളില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന കരിഞ്ചീരക മണികള്‍ ലഭിക്കുന്നത്. അരമീറ്റര്‍ ഉയരത്തില്‍ വളരുന്ന കരിഞ്ചീരകച്ചെടിയുടെ പുഷ്പങ്ങള്‍ക്ക് നീല നിറമാണ്. തുര്‍ക്കിയും ഇറ്റലിയുമാണ് ഈ ചെടിയുടെ ജന്മഗേഹങ്ങള്‍.

1997ലെ ഡാക്കാ യൂണിവേഴ്സിറ്റി (ബംഗ്ളാദേശ്) ഫാര്‍മസി ഡിപ്പാര്‍ട്ട്മെന്റ് കരിഞ്ചീരക എണ്ണകള്‍ ബാക്ടീരിയകള്‍ക്കെതിരെ എങ്ങിനെ പ്രതിപ്രവര്‍ത്തനം നടത്തുന്നു എന്ന വിഷയത്തില്‍ ഒരു ഗവേഷണ പഠനം സംഘടിപ്പിക്കുകയുണ്ടായി. ആംപിസിലിന്‍, ടെട്രാസിസ്ലിന്‍, കോണ്‍ട്രിമോക്സോസിള്‍, ജന്റാമിസിന്‍, നാലിസിക്സിക് ആസിഡ് എന്നീ 5 ആന്റിബയോട്ടിക്കുകളുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടാണീ പഠനം നിര്‍വ്വഹിച്ചത്.

ബാക്ടീരിയകളുടെ വിവിധ സഹജസ്വഭാവങ്ങളെ കൂടുതല്‍ ഫലപ്രദമായി ചെറുക്കാന്‍ കരിഞ്ചീരകത്തിന് കഴിയുമെന്നു ഈ പഠനത്തിലൂടെ തെളിഞ്ഞു. മരുന്നുകളെ ചെറുത്തുതോല്പ്പിക്കാനുള്ള ബാക്ടീരിയകളുടെ സഹജ സ്വഭാവമാണ് ഇതില്‍ ഏറ്റവും പ്രധാനം. നന്നായി പാകം ചെയ്യാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളെ വിഷമയമാക്കുന്ന V. Cholers, E-Coli തുടങ്ങിയ ബാക്ടീരിയകളെയും shigella spp എന്ന ബാക്ടീരിയയെയും കരിഞ്ചീരകം ചെറുത്തു തോല്‍പ്പിക്കും.

അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ രോഗങ്ങളിള്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ചൂടുവെള്ളത്തില്‍ കലര്‍ത്തി ദിവസം ഒരു നേരം കഴിക്കുക. രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.

അല്പം കരിഞ്ചീരകതൈലം മിതമായ അളവില്‍ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍ ചേര്‍ത്ത് രണ്ടു നേരം കഴിക്കുന്നതും ഉത്തമമാണ്. ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ കരിഞ്ചീരകതൈലം ചേര്‍ത്തു കഴിക്കുക. രോഗ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെ ദിവസവും രണ്ടു നേരം കഴിക്കണം.

ഒരു കപ്പ് കട്ടന്‍ചായയില്‍ 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും വര്‍ജ്ജിക്കണം. ഒരുടീസ്പൂണ്‍ തൈലം ചൂട് വെള്ളത്തില്‍ കലര്‍ത്തി രണ്ടു നേരം കഴിക്കുക. നെഞ്ചും പുറവും തൈലം പുരട്ടി തടവുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ലാസ്‌ നാരങ്ങാ നീരില്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നീങ്ങുന്നത് വരെ ഈ ചികിത്സ തുടരണം.

നെറ്റിയിലും ചെവിയരികില്‍ മുഖത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും കരിഞ്ചീരകത്തൈലം കൊണ്ട് തടവുകയും തലക്ക് കെട്ടിടുകയും ചെയ്യുക. രാവിലെ വെറും വയറ്റില്‍ ഒരൂ സ്പൂണ്‍ കരിഞ്ചീരകത്തൈലം കഴിക്കുകയും ചെയ്യാം. ദിവസവും ഒരു ടീസ്പൂണ്‍ തൈലം 2 സ്പൂണ്‍ ശുദ്ധ തേനില്‍ ചേര്‍ത്തു രണ്ടു നേരം കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ എറെ സഹായിക്കും.

കരിഞ്ചീരക തൈലവും ഒലീവെണ്ണയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് മിക്സ് ചെയ്ത് മുഖത്ത് നന്നായി പുരട്ടിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ദിവസേന കാലത്ത് പ്രാതലിനൊപ്പം ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഏതെങ്കിലും ഹലാലായ പാനീയത്തോടൊപ്പം ചേര്‍ത്ത് കഴിക്കുക. ഒരിതള്‍ വെള്ളുള്ളിയും തിന്നുന്നത് ഉത്തമം. ശരീരം മുഴുവന്‍ കരിഞ്ചീരക തൈലം പുരട്ടിയ ശേഷം സണ്‍ബാത്ത് നടത്തുക (വെയില്‍കായുക). മുമ്മൂന്നു ദിവസങ്ങല്‍ ഇടവിട്ട് അരമണിക്കൂര്‍ വീതം ഒരു മാസക്കാലം തുടര്‍ച്ചയായി ചെയ്താല്‍ ഫലസിദ്ധി ലഭിക്കും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.