സുപ്രിയയുടെ മൂഡ് പോലിരിക്കും വീട്ടിൽ എന്റെ വട്ടപ്പേര്..!! പ്രിത്വിരാജിന്റെ വൈറൽ ഉത്തരം… | Prithviraj About Supriya

Prithviraj About Supriya : “സുപ്രിയയുടെ മൂഡ് പോലെ ഇരിക്കും എന്നെ വീട്ടിൽ വിളിക്കുന്ന പേര്”. പ്രേക്ഷകരെ ഏറെ കൗതുകത്തിലാഴ്ത്തിയ ഒരു ചോദ്യത്തിന് നടൻ പൃഥ്വിരാജ് നൽകിയ രസകരമായ ഉത്തരമായിരുന്നു ഏവരെയും കുടുകുടാ ചിരിപ്പിച്ചത്. ഉടൻ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം ‘ജനഗണമന’യുടെ പ്രൊമോഷൻ വേദിയിലാണ് വിദ്യാർത്ഥികൾ പ്രിത്വിരാജിനെ ഇരുത്തിക്കളയുന്ന ചില ചോദ്യങ്ങൾ ചോദിച്ചത്.

എന്നാൽ ഓരോ ചോദ്യങ്ങൾക്കും ഉരുളക്കുപ്പേരി പോലെയായിരുന്നു രാജുവിന്റെ മറുപടികൾ. ‘സുപ്രിയച്ചേച്ചി വീട്ടിൽ എന്താണ് വിളിക്കുന്നത്?’ എന്ന ചോദ്യമായിരുന്നു പൃഥ്വിയെ ഏറെ ചിരിപ്പിച്ചത്. ‘അത് സുപ്രിയയുടെ മൂഡ് പോലിരിക്കും’ എന്ന് ഉടനടി മറുപടി വരുമ്പോൾ വേദിയിലുണ്ടായിരുന്ന ഏവരും ചിരി നിർത്താനാവാത്ത അവസ്ഥയിലായിരുന്നു. പൃഥ്വിരാജ് എന്ന പേര് മാറ്റാൻ ഒരവസരം കിട്ടിയാൽ വേറെ എന്ത് പേരായിരിക്കും സ്വീകരിക്കുക എന്നതായിരുന്നു താരം നേരിട്ട മറ്റൊരു ചോദ്യം.

പൃഥ്വിരാജ് എന്ന പേര് കേരളക്കാർക്കിടയിൽ പൊതുവായ ഒരു പേരല്ല എന്ന് എനിക്കറിയാം. പേരിലല്ല മാഹാത്മ്യം, പ്രവൃത്തിയിലാണ് എന്ന് എനിക്കറിയാം. അച്ഛൻ പുരാണങ്ങളിൽ കൂടുതൽ വിശ്വസിച്ചിരുന്നു. അച്ഛൻ പുരാണങ്ങൾ പിന്തുടർന്ന് കണ്ടെത്തിയ പേരാണ് ഞങ്ങൾ മക്കളുടേത്. പേരിനെക്കുറിച്ച് പ്രിത്വി പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകർ അല്പം ചിന്തയോടെയാണ് കേട്ടിരുന്നത്. ചെറുപ്പത്തിൽ സിനിമയെ താൻ ഏറെ സ്നേഹിച്ചിരുന്നെന്നും അന്ന് എൻട്രൻസ് എക്സാം എഴുതാതിരുന്നത് കൊണ്ട് പലരും തന്നെ എന്തോ കുറ്റം ചെയ്ത പ്രതിയുടെ പരിവേഷത്തിൽ കണ്ടിരുന്നുവെന്നും പ്രിത്വി പറയുന്നുണ്ട്.

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജനഗണമന. ഏപ്രിൽ ഇരുപത്തിയെട്ടിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതോടെ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ആടുജീവിതത്തിന്റെ ലൊക്കേഷനിലേക്ക് തിരിക്കുകയാണ് ഇപ്പോൾ രാജു. ആ സിനിമക്ക് വേണ്ടി വർഷങ്ങൾ മാറ്റിവെച്ച സംവിധായകൻ ബ്ലെസ്സിയെക്കുറിച്ച് അടുത്തിടെ പ്രിത്വി വാചാലനായിരുന്നു.