അല്ലിമോൾക്ക് ഇന്ന് 7 വയസ്സ്!! അല്ലിമോളുടെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആശംസകൾ നേർന്ന് ഡാഡയും മമ്മയും..

മകൾ അലംകൃത എന്ന അല്ലിയുടെ ഏഴാം ജന്മദിനത്തിന്റെ ഹൃദയസ്പർശിയായ പ്രിത്വിരാജിന്റെയും ഭാര്യാ സുപ്രിയയുടെയും കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആകുന്നു. പതിവുപോലെ മകളുടെ ഏറ്റവും പുതിയ ചിത്രം കൂടി ഇരുവരും പങ്കുവെച്ചിട്ടുണ്ട്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നവരാന് സുപ്രിയയും പ്രിത്വിരാജും. അപൂർവമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ഇരുവരും ആരാധകരുമായി പങ്കുവെക്കാറുള്ളൂ.

ജന്മദിനങ്ങളിലാണ് കുഞ്ഞിന്റെ മുഖം ആരാധകരുമായി ഇരുവരും പങ്കുവെക്കാറുള്ളത്. മനോഹരമായി ചിരിച്ച് മഞ്ഞ ഉടുപ്പിൽ നിൽക്കുന്ന അല്ലിമോളുടെ ചിത്രം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു.


ജന്മദിനാശംസകൾ മകളെ..നിന്നെക്കുറിച്ച് ഡാഡയും മമ്മയും എന്നും അഭിമാനിക്കുന്നു. ലോകത്തോടുള്ള നിന്റെ അനുകമ്പയും പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും നിന്നോടപ്പം വളരട്ടെ. നീ എല്ലായിപ്പോഴും വളരെ ജിജ്ഞാസയോടെ തുടരട്ടെ.. നീ എന്നുംവലിയ സ്വപ്‌നങ്ങൾ കാണട്ടെ.. ഞങളുടെ സന്തോഷം നീയാണ്.. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.. ഇങ്ങനെയാണ് പൃഥ്വിരാജ് മകളുടെ ഫോട്ടോക്ക് താഴെ കുറിച്ചത്.. സുപ്രിയയും കുഞ്ഞിന് ആശംസകൾ നേർന്ന് കുറിച്ചിട്ടുണ്ട്.