അടുത്ത പടം വിനീത് എന്നെവെച്ച് എടുക്കുമെന്ന ആഗ്രഹത്തിലാണ് ഞാൻ പാട്ടുപാടിയത്; പൃഥ്വിരാജ് സുകുമാരൻ… | Prithviraj Song

Prithviraj Song : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരകുടുംബമാണ് നടൻ പൃഥ്വിരാജിന്റെത്. ഒരു കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന അച്ഛൻ സുകുമാരൻ ഇന്നും മലയാളികളുടെ മനസ്സിൽ നിന്ന് മറഞ്ഞിട്ടില്ല. സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കിലും മല്ലികാ സുകുമാരനും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ക്യാമറയുടെ മുൻപിൽ ഇല്ലെങ്കിലും സിനിമയിലെ സജീവ സാന്നിധ്യമാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ.

നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി, ഒരു ചലച്ചിത്ര നിർമ്മതാവായി പേരെടുത്ത വ്യക്തിയാണ് സുപ്രിയ മേനോൻ. മാത്രമല്ല, ഒരു പത്രപ്രവർത്തകയായി പ്രവർത്തന പരിചയമുള്ള സുപ്രിയ, ബിബിസിയുടെ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷമാണ് സുപ്രിയ പത്രപ്രവർത്തന കരിയർ അവസാനിപ്പിച്ചത്. പിന്നീട് പ്രിത്വിരാജ് നായകനായെത്തിയ ‘9’ എന്ന ചിത്രത്തിലൂടെ സുപ്രിയ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കാലെടുത്തുവെച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ മേനോൻ, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും വാർത്തകളും ആരാധകാരുമായി പങ്കുവെക്കാറുണ്ട്. മകൾ അലംകൃതയും അങ്ങനെ തന്നെ ആരാധകർക്ക് ഏറെ പ്രിയപെട്ടവളാണ്. നിരവധി ആരാധകരുള്ള അല്ലി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അലംകൃത പക്ഷേ ഇന്നും ആരാധകർക്ക് കാണാ കനി തന്നെയാണ്. അച്ഛനും അമ്മയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിവരങ്ങളിലൂടെയാണ് അലംകൃതയെ പറ്റി ആരാധകർ അറിയുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ എഴുത്തിൽ മുൻപിൽ നിൽക്കുന്ന അല്ലിയുടെ കവിതാ സമാഹാരം മുൻപ് സുപ്രിയ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഏതാനും ദിവസങ്ങൾക്ക് മുന്നേ പൃഥ്വിരാജ് റെഡ് എഫ്എം ചാനലിന് കൊടുത്ത ഇന്റർവ്യൂ ആണ് വൈറലാകുന്നത്. ഹൃദയം സിനിമയിലെ തന്റെ പാട്ടിനെകുറിച്ചാണ് പൃഥ്വി പറയുന്നത്. അടുത്ത പടം വിനീത് എന്നെവെച്ച് എടുക്കുമെന്ന ആഗ്രഹത്തിലാണ് ഞാൻ പാട്ടുപാടിയത് പക്ഷെ വിനീത് വേറെ ആരെയോ വെച്ചാണ് പടം ചെയ്യുന്നത് അതുകൊണ്ട് ഇനി ഞാൻ പോവില്ല എന്നാണ് രസകരമായി മറുപടി പറയുന്നത്.