എന്റെ കൈയിലാണ് നിന്റെ ജീവിതം!! അവസരം മുതലെടുത്ത് പ്രിത്വി; ഞാൻ എന്തു വേണമെങ്കിലും ചെയ്യാം എന്ന് വിശാഖ്… | Prithviraj Sukumaran At Visakh Subramanyan’s Engagement Ceremony

Prithviraj Sukumaran At Visakh Subramanyan’s Engagement Ceremony : മലയാള സിനിമാ ലോകത്തെ യുവ നിർമ്മാതാക്കളിൽ ഒരാളായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹവേദിയിൽ നിറഞ്ഞു നിന്ന് താരങ്ങൾ. പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം പ്രണവ് മോഹൻലാലും തങ്ങളുടെ പ്രിയ സുഹൃത്തിന്റെ വിവാഹ വേദിയിൽ എത്തിയപ്പോൾ താര നിബിഡമായ ഈ ഒരു വിവാഹാഘോഷ വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യുകയായിരുന്നു. വിവാഹ വേദിയിൽ എത്തി ആശംസകൾ അർപ്പിക്കുന്നതോടൊപ്പം വിശാഖുമായുള്ള രസകരമായ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കാനും താരങ്ങൾ മറന്നില്ല.

മാത്രമല്ല ഈയൊരു വിവാഹവുമായി ബന്ധപ്പെട്ട് കൊണ്ട് വധുവിന്റെ വീട്ടുകാർ വിശാഖിനെ പറ്റി തന്നോട് അന്വേഷിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച് പൃഥ്വിരാജിന്റെ തുറന്നുപറച്ചിൽ സദസ്സിൽ ചിരിയുണർത്തി. ചെറുപ്പം മുതലേ അവനെ അറിയുന്ന സുഹൃത്തെന്ന നിലയിൽ അവർ തന്നെ ബന്ധപ്പെട്ടപ്പോൾ താൻ ഉടനെ തന്നെ വിശാഖിനെ വിളിച്ചുവെന്നും, എന്റെ കൈയിലാണ് നിന്റെ ജീവിതമെന്നും എന്താണ് നിന്റെ ഓഫർ എന്നും താൻ ചോദിച്ചപ്പോൾ ഇതിനുവേണ്ടി ഞാൻ എന്തു ചെയ്യും എന്നായിരുന്നു വിശാഖിന്റെ മറുപടിയെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

വിശാഖ് നിർമാതാവായി എത്തിയ ഹൃദയം എന്ന സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം താരത്തിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മാത്രമല്ല അജു വർഗീസ്, കല്യാണി പ്രിയദർശൻ തുടങ്ങിയ മലയാളത്തിലെ യുവ താരങ്ങൾ വധുവിനും വരനും മംഗളാശംസകളുമായി എത്തുകയും ചെയ്തിരുന്നു. ഹൃദയം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം മുതൽ തങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു വധു വരന്മാരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കല്യാണി പ്രിയദർശൻ കുറിച്ചിരുന്നത്.

സംരംഭകയായ അദ്വിത ശ്രീകാന്താണ് വിശാഖിന്റെ വധു. നിവിൻ പോളി,അജു വർഗീസ്,നയൻതാര എന്നിവർ തകർത്തഭിനയിച്ച ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെയാണ് വിശാഖ് സിനിമാ നിർമ്മാണ മേഖലയിലേക്ക് കടന്നുവരുന്നത്. തുടർന്നിങ്ങോട്ട് യുവതാരങ്ങൾ അണിനിരന്ന ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സാജൻ ബേക്കറി, ഹൃദയം, പ്രകാശൻ പറക്കട്ടെ എന്നീ സിനിമകളിലും നിർമ്മാതാവായി താരം എത്തുകയായിരുന്നു. മാത്രമല്ല സിനിമാ നിർമ്മാണത്തിനൊപ്പം വിതരണ മേഖലയിലും ചുവടുറപ്പിച്ച താരം അജു വർഗീസ് ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പ്രൊഡക്ഷൻ കമ്പനിയുടെ പാർട്ണർ കൂടിയാണ്.