ആദ്യ കാഴ്ചയിൽ പ്രണയം സാധ്യമാകുമെന്ന് എന്നെ പഠിപ്പിച്ചവൾ; കുഞ്ചാക്കോ കുഞ്ചാക്കോ ബോബൻ കുറിപ്പ് വൈറലാകുന്നു… | Priya Kunchacko Boban Birthday

Priya Kunchacko Boban Birthday : മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. തൊണ്ണൂറുകളില്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന മലയാള സിനിമയിലൂടെ മികച്ച യുവതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകുന്ന താരം തന്റെ പ്രിയതമയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് കൊണ്ട് മനോഹരമായ കുറിപ്പാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

ആദ്യകാഴ്ചയിൽ പ്രണയം തോന്നിയതും പിന്നീട് പ്രണയിച്ചതും എല്ലാം കുറിപ്പിൽ വ്യക്തമാണ്. ജീവിതം എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു… ആദ്യ കാഴ്ചയിൽ പ്രണയം സംഭവിക്കും എന്ന ചിന്തയോട് തന്നെ എനിക്ക് ഒരു യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ നീ വന്നപ്പോൾ ആ ധാരണ പാടെ മാറി. നമ്മുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയ ആ നിമിഷം ഇന്നും ഞാൻ ഓർക്കുന്നു…..

ഇന്നലെ കഴിഞ്ഞപ്പോലെ തോന്നുന്നു എല്ലാം. ഒരു ചെറിയ നോട്ടത്തിൽ ഒരാളുടെ ചിന്തകളും വികാരങ്ങളും ഇത്രയധികം അറിയിക്കാൻ കഴിയുമെന്ന് അത് വരെ എനിക്ക് അറിയില്ലായിരുന്നു… ആ നോട്ടത്തിന് ഒരാളുടെ മനസിനെ പൂമ്പാറ്റയെ പോലെ വെറുതെ പറക്കാൻ വിടാൻ കഴിയും. ഇത്രയും വർഷങ്ങൾക്ക് ശേഷവും നിൻ്റെ കണ്ണുകളിലേക്ക് നോക്കുമ്പോഴെല്ലാം എനിക്ക് അതേ സ്നേഹവും ആ വികാരവും കാണാം.’ ഞാൻ ഇന്ന് നമ്മുടെ മകന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ…. എന്നോടുള്ള നിന്റെ സ്നേഹം അവനിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട്.

എന്റെ ജീവിതത്തിൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാമുകിയും സുഹൃത്തും നീ മാത്രമാണ്. നീ ഇതുപോലെ ​തന്നെ എന്നും തുടരുക. പിറന്നാൾ ആശംസകൾ ലോലു……’ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ഏറ്റവും പുതിയ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്. ചിത്രവും പിറന്നാളാശംസകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 2005ൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും വിവാഹം. ഇപ്പോൾ‌ ഇരുവരും മകൻ ഇസഹാക്കിനൊപ്പം ജീവിതം ആഘോഷിക്കുകയാണ്. മുൻപ് ഒരിക്കൽ അഭിമുഖത്തിൽ പ്രിയയെ കണ്ടുമുട്ടിയതിനെപ്പറ്റിയും പ്രണയിച്ചതിനെപ്പറ്റിയും ഒക്കെ ചാക്കോച്ചൻ വെളിപ്പെടുത്തിയിരുന്നു.