ഹോട്ട് ലുക്കിൽ വീണ്ടും മലയാളികളുടെ സ്വന്തം കുട്ടൂസ്; കൊച്ച്‌ പിന്നെയും മാറിപ്പോയെന്ന് ആരാധകർ… | Priya Warrier In Hot Looks Goes Viral News Malayalam

Priya Warrier In Hot Looks Goes Viral News Malayalam : ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ വാര്യർ. മലയാളത്തിൽ അധികം സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ് താരം. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ടുമായി എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ചർച്ച ആകാറുമുണ്ട്.

ഇപ്പോഴിതാ പ്രിയ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രിന്റഡ് ക്രോപ് ടോപ്പിൽലുള്ള ചിത്രങ്ങൾ ആണ് താരം ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. അധികം ഹെവി ലുക്ക് കൊടുക്കാത്ത സിമ്പിൾ മേക്കപ്പിൽ അതീവ സുന്ദരിയായിട്ടാണ് താരം കാണപ്പെടുന്നത്. ഹെന്ന അക്തർ ആണ് പ്രിയയുടെ ഡ്രെസ്സ് ഡിസൈൻ ചെയ്തിട്ടുള്ളത്. എന്റെ വെളിച്ചമില്ലാത്ത സന്ധ്യാ സമയത്ത് കത്തുന്ന വെറും സിലൗറ്റ് ലൈറ്റ് ആണ് നിങ്ങൾ.

Priya Warrier In Hot Looks Goes Viral News Malayalam
Priya Warrier In Hot Looks Goes Viral News Malayalam

എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഭാരത് റവിലാണ് താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നിരവധി ആരാധകരും താരങ്ങളുമാണ് പ്രിയയുടെ ചിത്രത്തിന് കമന്റു ആയി രംഗത്ത് എത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ ചിത്രങ്ങളെല്ലാം ഏറ്റെടുത്ത് കഴിഞ്ഞു. ചുരുങ്ങിയ സിനിമകളെ താരം ചെയ്‍തിട്ടുള്ളൂ എങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഇന്ന് പ്രിയാ വാര്യര്‍. ഒറ്റ കണ്ണിറുക്കല്‍ പാട്ടിലൂടെയാണ് പ്രിയ വാര്യര്‍ ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആരാധകരെ സ്വന്തമാക്കിയത്.

അതേസമയം പ്രിയ വാര്യര്‍ ഗായികയായും ആരാധകർക്കിടയിൽ നിന്നും കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും താരമാണ് പ്രിയ വാര്യര്‍. എട്ട് മില്യണിലധികം ഫോളോവേഴ്‌സാണ് പ്രിയയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയാണ് പ്രിയ പ്രിയ വാര്യർ മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, കന്നട എന്നിവയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.