ബാത്ത് ടബിൽ ഹോട്ടായി പ്രിയ വാര്യര്‍; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു… | Priya Warrier Photoshoot In Bath Tub Goes Viral Malayalam

Priya Warrier Photoshoot In Bath Tub Goes Viral Malayalam : തെന്നിന്ത്യയിലെ യുവ നടിമാരിലെ പ്രധാന താരങ്ങളിലൊരാളാണ് പ്രിയ പി വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രിയ സിനിമയിലെ ഒരു കണ്ണിറുക്കൽ സീനിലൂടെ അന്താരാഷ്ട്ര  തലത്തിൽ പ്രശസ്തി നേടുകയായിരുന്നു. ​ അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടയ്ക്ക് തന്റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായി വന്ന് ആരാധകരെ ഞെട്ടിക്കാറുണ്ട്.

അവയെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മുംബൈയില്‍ നിന്നുള്ള തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായിമായാണ് പ്രിയ എത്തിയിരിക്കുന്നത്. ബാത്ത് ടബിൽ വച്ചെടുത്ത പ്രിയയുടെ  പുതിയ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. “ശാന്തത പാലിക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ സ്വയം സൂക്ഷിക്കുക.. അല്ലെങ്കിൽ അല്ല..”, എന്ന അടിക്കുറിപ്പിന് ഒപ്പം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു.

Priya Warrier
Priya Warrier

ബ്ലാക്ക് ഷോർട്ട് ജാക്കറ്റ് ഫ്രോക്കിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഹെന്ന അക്തറിന്റെ സ്റ്റൈലിങ്ങിൽ സൃസ്ടി ഷെട്ടിയാണ് പ്രിയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഭരത് റവയിലാണ് താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി ഫോളോവേഴ്സാണ് താരത്തിനു ഇൻസ്റ്റഗ്രാമിൽ ഉള്ളത്. തെന്നിന്ത്യൻ സിനിമാ  ലോകത്ത് വളരെ സജീവമായ താരമാണ് ഇന്ന് പ്രിയ വാര്യർ.

തെലുങ്കിലും ഹിന്ദിയിലും തന്റെ കഴിവ് തെളിയിച്ച താരം  മലയാള സിനിമ ഇഷ്കിൻ്റെ തെലുങ്ക് പതിപ്പിൽ നായികയായി എത്തിയത് പ്രിയ വാര്യർ  ആയിരുന്നു. അഡാർ ലൗ ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിന്ന  പ്രിയ വാര്യർ നീണ്ട നാലു വർഷത്തെ ഇടവേളക്ക് ശേഷം കൊള്ള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങി  വരികയാണ്.ന​വാ​ഗതനായ സൂരജ് വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ആണ് ഒരുങ്ങുന്നത്.