പൾസ്‌ ഓക്സിമീറ്റർ : നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്

രക്തത്തിൽ അലിഞ്ഞുചേർന്ന ഓക്സിജന്റെ അളവ് എളുപ്പത്തിലും പെട്ടെന്നും കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണിത്. കൊവിഡ്‌ ബാധിയ്ക്കുന്നവരില്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഏറ്റവും പ്രയാസമേറിയ ഘട്ടം. ഇത് പരിഹരിക്കുന്നതിനുള്ള കാലതാമസം വ്യക്തിയെ ഗുരുതരമായ സങ്കീർണതകൾക്കും മരണത്തിനും കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് പള്‍സ് ഓക്സി മീറ്റര്‍. ഓക്സിജന്‍റെ അളവ് കുറയുന്നതിനെക്കുറിച്ച് കൃത്യമായി അറിയാന്‍ ഒരു പൾസ് ഓക്സിമീറ്റർ സഹായിക്കും.

താരതമ്യേന ചെലവ് കുറഞ്ഞതും കയ്യിലൊതുങ്ങുന്നതുമായ ഈ ഉപകരണം ഓണ്‍ലൈന്‍ വഴിയും വാങ്ങിക്കാം. രോഗിയുടെ വിരലുകളിലൊന്ന് ഉപകരണത്തിനുള്ളിൽ ഘടിപ്പിച്ചാല്‍ നിമിഷങ്ങൾക്കുള്ളിൽ അത് ശരീരത്തിലെ ഓക്സിജൻ ലെവല്‍ കൃത്യമായി കാണിയ്ക്കും. പൂര്‍ണ ആരോഗ്യമുള്ള വ്യക്തിക്ക് മിനിറ്റിൽ 60 മുതൽ 100 വരെ ഹൃദയമിടിപ്പ് റീഡ് ചെയ്യാനും ഓക്സി മീറ്റര്‍ ഉപകരിയ്ക്കും.

പൾസ് ഓക്സിമീറ്റർ വിരലുമായി ബന്ധിപ്പിയ്ക്കുമ്പോള്‍ രക്തത്തിലൂടെ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തെ കടത്തിവിടുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ അതിലടങ്ങിയ ഓക്സിജന്‍റെ അളവ് അനുസരിച്ച് പ്രകാശത്തിന്‍റെ തരംഗദൈർഘ്യം ആഗിരണം ചെയ്യുകയും ഇതുവഴി ഓക്സിജന്‍ അളവ് കണക്കാക്കുകയും ചെയ്യും. എന്നാൽ പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുമ്പോൾ അറിഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.. അതെന്താണെന്നു വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ratheesh R Menon ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.